Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ കർഫ്യൂ...

ജമ്മുവിൽ കർഫ്യൂ തുടരുന്നു; അക്രമം അവസാനിപ്പിക്കാൻ ​ശ്രമങ്ങൾ

text_fields
bookmark_border
indian-army-crfew.jpg
cancel

ജ​മ്മു/​ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ അ​ക്ര​മം അ​ര​ങ്ങേ​റി​യ ജ​മ്മു​വി​ൽ മൂ​ന് നാം ദി​വ​സ​വും ക​ർ​ഫ്യൂ. പ്ര​ശ്​​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച സൈ​ന്യം ഫ്ലാ​ഗ്​ മാ​ർ​ച്ച്​ ന​ട​ത്ത ി. സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ജ​മ്മു​വി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ക്ര​മാ​സ​ക്​​ത​മാ​വു​ക​യും വ​ർ​ഗീ​യ നി​റം കൈ​വ​രി​ക്കു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. സ​മാ​ധാ​നം തി​രി​കെ​യെ​ത്തി​ക്കാ​ൻ, ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യ​ക്​​തി​ക​ളെ​യും സ​മു​ദാ​യ നേ​താ​ക്ക​ളെ​യും പ​െ​ങ്ക​ടു​പ്പി​ച്ച്​ സി​വി​ൽ ഭ​ര​ണ​കൂ​ട​വും പൊ​ലീ​സും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​യി നി​ര​വ​ധി പേ​രെ മു​ൻ​ക​രു​ത​ൽ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്​​തു. ചി​ല മേ​ഖ​ല​ക​ളി​ൽ ക​ല്ലേ​റു​ണ്ടാ​യ​ത​ല്ലാ​തെ ഞാ​യ​റാ​ഴ്​​ച വേ​റെ കാ​ര്യ​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ല്ല. അ​ക്ര​മം ത​ട​യു​ന്ന​തി​നാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ഏ​താ​നു​ം പേ​രെ ക​​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പേ​രി​ൽ ജ​മ്മു​വി​ലും സം​സ്​​ഥാ​ന​ത്തി​നു പു​റ​ത്തും ക​ശ്​​മീ​രി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വി​വി​ധ സം​ഘ​ട​ന​ക​ൾ ക​ശ്​​മീ​രി​ൽ ന​ട​ത്തി​യ ബ​ന്ദി​ൽ ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു. വി​വി​ധ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​നു​ക​ൾ, നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ൾ, ക​ശ്​​മീ​ർ ഇ​ക്ക​ണോ​മി​ക്​ അ​ല​യ​ൻ​സ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. താ​ഴ്​​വ​ര​ക്കു പു​റ​ത്തു​ള്ള ക​ശ്​​മീ​രി​ക​ളാ​യ ക​ച്ച​വ​ട​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ, ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ശ്​​മീ​രി​ലെ റ​ജൗ​രി​യി​ൽ​നി​ന്നു​ള്ള സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ൻ ന​സീ​ർ അ​ഹ്​​മ​ദി​​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ ജ​മ്മു-​ക​ശ്​​മീ​ർ ഗ​വ​ർ​ണ​ർ 20 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഭീ​ക​ര​വാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ ധീ​ര​യോ​ദ്ധാ​വി​​െൻറ സ്​​മ​ര​ണ​ക്കു മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മ​ലി​ക്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir curfewcurfewPulwama Attack
News Summary - curfew in jammu pulwama attack-india news
Next Story