Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യുമോണിയ മാറാൻ...

ന്യുമോണിയ മാറാൻ ആസി​െഡാഴിച്ചു; നവജാതശിശു ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ന്യുമോണിയ മാറാൻ ആസി​െഡാഴിച്ചു; നവജാതശിശു ഗുരുതരാവസ്​ഥയിൽ
cancel

രാജസ്​ഥാൻ: ന്യൂമോണിയക്ക്​ ചികിത്​സ തേടിയെത്തിയ നവജാതശിശുവിന്​ നേരെ സ്​ത്രീ ആസി​െഡാഴിച്ചു. രാജസ്​ഥാനിലാണ്​ സംഭവം. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞി​​​​െൻറ ​ദേഹത്താണ്​​ ആസിഡ്​ ഒഴിച്ചത്​. ഗുരുതര പരിക്കേറ്റ കുഞ്ഞ്​ ആശുപത്രിയൽ ചികിത്​സയിലാണ്​. 

ന്യുമോണിയ ബാധിച്ച പ്രിയാൻഷു എന്ന കുഞ്ഞിനാണ്​ ഇൗ ദുരിതം അനുഭവിക്കേണ്ടി വന്നത്​. രോഗം മാറ്റാൻ കഴിവുണ്ടെന്ന്​ അവകാശപ്പെട്ട സ്​ത്രീയാണ്​ കുഞ്ഞി​​​​െൻറ മേൽ ആസി​െഡാഴിച്ചത്​. അസുഖം ബാധിച്ച കുഞ്ഞി​െന ബന്ധുക്കളാണ്​ വ്യാജ ചികിത്​സകയുടെ അടുത്തെത്തിച്ചത്​. കുഞ്ഞി​​​​െൻറ നെഞ്ചും കാലുകളും പൊള്ളിപ്പോ​െയന്ന്​ പൊലീസ്​ പറഞ്ഞു. സ്​​ത്രീ​െയ പൊലീസ്​ അറസ്​റ്റ്​ ​െചയ്​തു. 

കുഞ്ഞി​​​​െൻറ അവസ്​ഥ വഷളാകാൻ തുടങ്ങിയതോടെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഡോക്​ടർമാർ അറിയിച്ചതനുസരിച്ചാണ്​ പൊലീസ്​ എത്തി കേസെടുത്തത്​. 


 

Show Full Article
TAGS:acid attack infant Pneumonia india news malayalam news 
News Summary - To Cure Pneumonia, Woman Pours Acid on Infant - India News
Next Story