Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുലിക്കുട്ടി...

പുലിക്കുട്ടി ചായക്കടയിൽ കയറി

text_fields
bookmark_border
പുലിക്കുട്ടി ചായക്കടയിൽ കയറി
cancel
camera_alt

കു​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ ചാ​യ​ക്ക​ട​യി​ൽ ക​യ​റി​യ പു​ലി​ക്കു​ട്ടി

ഗൂ​ഡ​ല്ലൂ​ർ: ചാ​യ​ക്ക​ട​യി​ലേ​ക്ക് ക​യ​റി കൂ​ടി​യ പു​ലി​ക്കു​ട്ടി​യെ ഫ​യ​ർ​ഫോ​ഴ്സ് പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. കു​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​​ത്തെ ചാ​യ​ക്ക​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ പു​ള്ളി​പ്പു​ലി​യു​ടെ കു​ട്ടി ക​യ​റി​ക്കൂ​ടി​യ​ത്.

ആ​ദ്യം പൂ​ച്ച​യാ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ലും പു​ലി​ക്കു​ട്ടി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ചാ​യ​ക്ക​ട​കാ​ര​ൻ സ​മീ​പ​ത്തെ ഫ​യ​ർ​ഫോ​ഴ്​​സു​കാ​ർ​ക്ക് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​വ​ർ എ​ത്തി പു​ലി​ക്കു​ട്ടി​യെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. പു​ലി​ക്കു​ട്ടി ചാ​യ​ക്ക​ട​യി​ൽ ക​യ​റി​യ​ത​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് കാ​ണാ​ൻ എ​ത്തി​യ​ത്.

Show Full Article
TAGS:cub Tea Shop gudallur 
News Summary - cub came to tea shop
Next Story