Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ വിലയിടിവിലെ മോദിയുടെ അവകാശവാദം; നന്ദി പറഞ്ഞ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി

text_fields
bookmark_border
സ്വർണ വിലയിടിവിലെ മോദിയുടെ അവകാശവാദം; നന്ദി പറഞ്ഞ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി
cancel

ന്യൂഡൽഹി: സ്വർണവില ഇടിവിൽ നിന്ന് വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ). നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന് നന്ദി അറിയിച്ച് സി.ടി.ഐ കത്തയക്കുകയായിരുന്നു. സ്വർണം വാങ്ങുന്നത് കുറക്കണമെന്ന മോദിയുടെ ഉപദേശം ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകളെയും വ്യാപാരികളെയും നിക്ഷേപകരെയും വലിയ നഷ്ടത്തിൽ നിന്ന് രക്ഷിച്ചുവെന്ന് സംഘടന കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഉപദേശം കേട്ട് ജനം സ്വർണം വാങ്ങുന്നത് കുറച്ചതോടെയാണ് വില കുറഞ്ഞതെന്ന് മോദി പറഞ്ഞതിന് പിന്നാലെയാണ് സി.ടി.ഐ കത്തയച്ചത്.

അന്ന് വിമർശനം നേരിട്ട പ്രധാനമന്ത്രിയുടെ ഉപദേശം, സ്വർണ വില ഇടിഞ്ഞതിനെ തുടർന്ന് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിച്ചുവെന്ന് സംഘടന വ്യക്തമാക്കി. മോദി സ്വർണം വാങ്ങരുതെന്ന് ഉപദേശിച്ചപ്പോൾ കിലോയ്ക്ക് 1.90 കോടി രൂപയായിരുന്നു വില. ഇതിപ്പോൾ 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായി. ആ ഉപദേശം അവഗണിച്ച് അന്ന് സ്വർണം വാങ്ങിയിരുന്നെങ്കിൽ കിലോയ്ക്ക് 65 ലക്ഷം രൂപ നഷ്ടമുണ്ടാകുമായിരുന്നു. വിവാഹ സീസണിൽ സ്വർണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായെന്നും സി.ടി.ഐ കൂട്ടിച്ചേർത്തു.

അതേസമയം, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്‍റെ അഭ്യർഥന ജനങ്ങൾ സ്വീകരിച്ചതാണ് സ്വർണ വില കുറയാൻ സഹായിച്ചതെന്ന് അവകാശവാദമുയർത്തി മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു, അഭ്യർഥന ജനം സ്വീകരിച്ചെന്നും ഇത് വില കുറയാൻ കാരണമായെന്നുമാണ് മോദി പറഞ്ഞത്. ഭക്ഷ്യക്ഷാമകാലത്ത് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജനങ്ങളോട് നടത്തിയ അഭ്യർഥനയുമായാണ് മോദി തന്‍റെ നിർദേശത്തെ താരതമ്യം ചെയ്തത്. അന്ന് ശാസ്ത്രിയുടെ ആഹ്വാനം സ്വീകരിച്ച ജനം ഇപ്പോഴും അതേ മനോഭാവം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്നോവിൽ നടന്ന നൈപുണ്യ പരിശീലന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാ യായിരുന്നു മോദിയുടെ അവകാശ വാദം.

നേരത്തെ, അമേരിക്ക - ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആശങ്കകളും ഇന്ധന-ഊർജക്ഷാമവും നിലനിൽക്കെ, പൊതുയോഗങ്ങളിൽ ഇന്ധനത്തിന്റെയും സ്വർണത്തിന്റെയും ഉപഭോഗം കുറക്കണമെന്ന് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും ഡോളർ ശക്തിപ്പെടുന്നതും യു.എസ് ഫെഡറൽ റിസർവ് നിരക്ക് വർധിക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണത്തിന്‍റെ വില കുറയാൻ കാരണമായി വിലയിരുത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CTI writes to PM Modi, thanks him for appeal to curb gold purchases, says it saved "hard-earned capital of lakhs of families"
Next Story