Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ന് എംബാപ്പെയെ ആശ്വസിപ്പിച്ച് മാ​ക്രോൺ ഹൃദയം കവർന്നു; മോദിയും ഇതുപോലെ ജനഹൃദയങ്ങളിൽ ചേക്കേറിയിരുന്നു'

text_fields
bookmark_border
മോദിയെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് ഉപമിച്ച് കർണാടകയിലെ ബി.ജെ.പി നേതാവ്
ഇന്ന് എംബാപ്പെയെ ആശ്വസിപ്പിച്ച് മാ​ക്രോൺ ഹൃദയം കവർന്നു; മോദിയും ഇതുപോലെ ജനഹൃദയങ്ങളിൽ ചേക്കേറിയിരുന്നു
cancel

ബംഗളൂരു: ഖത്തർ ലോകകപ്പിനിടെ ജനഹൃദയം കവർന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉപമിച്ച് കർണാടകയിലെ ബി.ജെ.പി നേതാവ് സി.ടി. രവി. ​''മെസ്സി ലോകകപ്പ് ജയിച്ചു, മാക്രോൺ ജനങ്ങളുടെ ഹൃദയം കവർന്നു. ചാന്ദ്രയാൻ-2 പരാജയപ്പെട്ടപ്പോൾ ഹൃദയം തകർന്ന ഐ.എസ്.ആർ.ഒ മേധാവി കെ. ശിവനെ പുണർന്ന് ആശ്വസിപ്പിച്ചതു വഴി അന്നൊരിക്കൽ പ്രധാനമന്ത്രി മോദിയും ജനങ്ങളുടെ ഹൃദയം കവർന്നിരുന്നു.''-എന്നായിരുന്നു സി.ടി. രവിയുടെ പരാമർശം.

മത്സരത്തിൽ ഉജ്വല പ്രകടനം കാഴ്ച വെച്ചിട്ടും കപ്പ് നേടാൻ കഴിയാതെ നിരാശപ്പെട്ട എംബാപ്പെയെ മാക്രോൺ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. എംബാപ്പെയുടെ ഡ്രസിങ് റൂമിലെത്തിയാണ് ​ഫ്രഞ്ച് പ്രസിഡന്റ് ആശ്വസിപ്പിച്ചത്.

2019ൽ ശിവൻ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന സമയത്ത് ആയിരുന്നു ചാന്ദ്രയാൻ-2 ദൗത്യം. ദൗത്യം പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്ന ശിവനെ മോദി ആശ്വസിപ്പിക്കുന്ന ചിത്രവും കൂടി പങ്കുവെച്ചാണ് ബി.ജെ.പി നേതാവ് മഹാൻമാരായ നേതാക്കൾ ജനങ്ങൾക്കൊപ്പം ഉറച്ചുനിന്ന് തരംഗം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. അന്ന് ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ദൗത്യത്തിന് മോദിയും സാക്ഷ്യം വഹിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CT ravi compares PM modi with president Macron after FIFA finals
Next Story