Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന്​ പിന്നാലെ ക്രിപ്​റ്റോ കറൻസികളുടെ വിലയിൽ വൻ ഇടിവ്​

text_fields
bookmark_border
cryptocurrency
cancel

ന്യൂഡൽഹി: ക്രിപ്​റ്റോകറൻസികൾ നിയന്ത്രിക്കാൻ ബിൽ കൊണ്ടു വരുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന്​ പിന്നാലെ ഡിജിറ്റൽ കറൻസികൾക്ക്​ വിലയിടിവ്​. എല്ലാ പ്രധാന കറൻസികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്​കോയിൻ 18.53 ശതമാനമാണ്​ ഇടിഞ്ഞത്​.

എതിറിയം 15.58 ശതമാനവും ടെതർ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്​റ്റോ കറൻസികളെ കുറിച്ചുള്ള വാർത്തകൾ നൽകുന്ന കോയിൻഡെസ്​കിന്‍റെ റിപ്പോർട്ടനുസരിച്ച്​ ബിറ്റ്​കോയിൻ മൂല്യം 55,460.96 ഡോളറിലേക്ക്​ ഇടിഞ്ഞു. നവംബർ ആദ്യവാരം 66,000 ഡോളറിലേക്ക്​ മൂല്യമെത്തിയതിന്​ ശേഷമായിരുന്നു വിലയിടിവ്​.

രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ടാണ്​ കേന്ദ്രസർക്കാർ ബിൽ കൊണ്ടു വരുന്നത്​. അതേസമയം, ചില ക്രിപ്​റ്റോ കറൻസികൾക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറൻസി സൃഷ്​ടിക്കുന്നതിനു പിന്നിലെ സാ​ങ്കേതികവിദ്യക്ക്​​ പ്രോത്സാഹനം നൽകാനും ബിൽ ലക്ഷ്യമിടുന്നു. രാജ്യത്തി​െൻറ ഔദ്യോഗിക ഡിജിറ്റൽ നാണയം റിസർവ്​ ബാങ്ക്​ പുറത്തിറക്കുന്നതിന്​ മുന്നോടിയായി അതിന്​ നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലി​െൻറ ലക്ഷ്യമാണ്​.

ക്രിപ്​റ്റോ കറൻസികൾ കള്ളപ്പണ തട്ടിപ്പിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടരുതെന്ന്​ ഈ മാസാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസും ക്രിപ്​റ്റോ കറൻസികൾക്കെതിരെ ശക്തമായ എതിർപ്പറിയിച്ചിരുന്നു. സ്വകാര്യ എക്​സ്​ചേഞ്ചുകൾ വഴി ക്രിപ്​റ്റോ ഇടപാട്​ നടത്തുന്ന 15 ദശലക്ഷം പേർ രാജ്യത്തുണ്ടെന്നാണ്​ കണക്ക്​. ഈ മാസം 29 മുതൽ ഡിസംബർ 23 വരെ നടക്കുന്ന പാർലമെൻറി​െൻറ ശീതകാല സമ്മേളനത്തിലാണ്​ ബിൽ അവതരിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cryptocurrency
News Summary - Cryptocurrency Prices Crash as Centre Plans to Bring Bill on Regulation in Parliament's Winter Session
Next Story