Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി വിരുന്ന് കേസിൽ ഇംതിയാസ് ഖത്രിയെ ചോദ്യം ചെയ്യും; റെയ്ഡിന് പിന്നാലെ എൻ.സി.ബി സമൻസ്

text_fields
bookmark_border
Imtiyaz Khatri
cancel

മുംബൈ: ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതികളായ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട റെയ്ഡിന് പിന്നാലെ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിക്ക് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ സമൻസ്. കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് എൻ.സി.ബി മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.

രാവിലെ ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ബാന്ദ്ര‍യിലെ വീട്ടിലും ഒാഫീസിലും നാർകോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. മുംബൈ ആസ്ഥാനമായ പ്രമുഖ ബിൽഡറുടെ മകനായ ഖത്രിക്ക് ലഹരിമരുന്ന് കേസിൽ പങ്കുണ്ടെന്നാണ് എൻ.സി.ബിയുടെ നിഗമനം.

ബോളിവുഡിലെ നിരവധി താരങ്ങളുമായി ഖത്രിക്ക് അടുത്ത ബന്ധമുണ്ട്. നടൻ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ന​ട​ൻ ഷാ​റൂ​ഖ്​ ഖാന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ന്‍, അ​ർ​ബാ​സ് ​മ​ർ​ച്ച​ന്‍റ്​ അ​ട​ക്ക​മു​ള്ള​വ​രെ കോടതി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ആ​ര്യ​ൻ അ​ട​ക്കം ആ​റു പേ​രെ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ലെ ക്വാ​റ​ന്‍റി​ൻ സെ​ല്ലി​ലേക്കും ര​ണ്ടു​ പെ​ൺ​കു​ട്ടി​ക​ളെ ബൈ​ഖു​ള ജ​യി​ലി​ലേക്കും ആണ് മാറ്റിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cruise ship raid case: Narcotics Control Bureau summons film producer Imtiyaz Khatri
Next Story