യു.പിയിലെ ബോംബാക്രമണത്തിന് പിന്നിൽ കുട്ടികൾ; കാരണം രണ്ട് സംഘങ്ങൾക്കിടയിലെ സംഘർഷം
text_fieldsലഖ്നോ: പ്രയാഗ്രാജിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി നടന്ന ബോംബാക്രമണത്തിന് പിന്നിൽ കുട്ടികളെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 10 പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം പ്രമുഖ സ്കൂളുകളിലെ വിദ്യാർഥികളാണ്.
കുട്ടികൾക്കിടയിലെ രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് ബോംബേറിൽ കലാശിച്ചത്. ഇരു സംഘങ്ങളും പരസ്പരം ബോംബുകൾ എറിയുകയായിരുന്നു. തുടർന്ന പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബേറിന്റെ കാരണം കണ്ടെത്തിയത്. അറസ്റ്റിലായവരിൽ പത്ത് പേരെ ജുവനൈൽ ഹോമിലേക്കും ഒരാളെ ജയിലിലേക്കും അയച്ചു.
മേയ് 22നാണ് ആദ്യ സ്ഫോടനമുണ്ടായതെന്ന് എസ്.എസ്.പി ശൈലേഷ് പാണ്ഡേ പറഞ്ഞു. ബിഷപ്പ് ജോൺസൺ സ്കൂളിന് മുന്നിലായിരുന്നു ബോംബ് പൊട്ടിയത്. പിന്നീട് ജൂലൈ നാലിന് ഹനുമാൻ ക്ഷേത്രത്തിന് മുമ്പിലും ജൂലൈ 15, 16 തീയതികളിലും മഹാറിഷി പത്ഞജലി, ഋഷികുലം സ്കൂളുകൾക്ക് മുന്നിലും സ്ഫോടനമുണ്ടായി. ജൂലൈ 22ന് ബോയ്സ് ഹൈസ്കൂളിന് മുമ്പിലായിരുന്നു സ്ഫോടനം. കേസിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് മൂന്ന് പേരെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

