കേന്ദ്ര സർക്കാറിനെതിരെ മറ്റൊരു സൈനികൻ കൂടി; വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: അതിർത്തിയിലെ സൈനികരുടെ ദുരിത ജീവിതം വെളിപ്പെടുത്തുന്ന പട്ടാളകാരെൻറ വിഡിയോക്ക് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി മറ്റൊരു സൈനികൻ കൂടി രംഗത്ത്.
രാജസ്ഥാനിലെ മൗണ്ട് അബുവിലെ സി.ആർ.പി.എഫ് പട്ടാളക്കാരനും മധുര സ്വദേശിയുമായ ജിത് സിങ്ങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സൈനികർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുേമ്പാൾ അർധ സൈനിക വിഭാഗങ്ങളെ തഴയുകയാണെന്ന് ജിത്സിങ് വിഡിയോയിൽ പറയുന്നു.
വിരമിച്ച ൈസെനികർക്കുള്ള ആനുകൂല്യങ്ങളും വൈദ്യ സഹായങ്ങളും ലഭിക്കുന്നില്ല. ഞങ്ങളുടെ പെൻഷൻ നിർത്തിവെച്ചിരിക്കുകയാണ്. വിരമിച്ചാൽ കാൻറീനിൽ ആനുകൂല്യമില്ല. വൈദ്യ സഹായമില്ല. -ഞങ്ങളെന്ത് ചെയ്യുമെന്നും ജിത് സിങ് ചോദിക്കുന്നു.
അതേസമയം, മൂന്ന് നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും ആരോപണമുന്നയിച്ച ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂറിനെ അധികൃതർ പ്ലംബറുടെ ജോലിയിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
