ഗാന്ധികുടുംബത്തിെൻറ സുരക്ഷ സി.ആർ.പി.എഫ് ഏറ്റെടുത്തു
text_fieldsന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള സുരക്ഷ സി.ആ ർ.പി.എഫ് ഏറ്റെടുത്തു. എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചതിനു പിന്നാലെയാണ് നടപട ി. ഇസ്രായേലി എക്സ് -95, എ.കെ സീരീസ്, എം.പി-അഞ്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് ഇവ ർ സുരക്ഷയൊരുക്കുക.
വി.വി.ഐ.പികൾക്കുള്ള പ്രത്യേക സുരക്ഷ സേനയുടെ കീഴിൽ ഇസെഡ് പ് ലസ് സുരക്ഷയാണ് ഇനി ഗാന്ധികുടുംബത്തിന് നൽകുക. ആയുധധാരികളായ കമാൻഡോ സംഘം 10 ജൻപഥിലെ സോണിയയുടെ വസതിക്ക് കാവലൊരുക്കും. സമാന സുരക്ഷതന്നെയാണ് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ തുഗ്ലക് ലെയ്നിലെ വീടിനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ വീടിനും നൽകുക. 28 വർഷത്തിനു ശേഷമാണ് ഗാന്ധികുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരടക്കം 52 പേർക്കാണ് വി.വി.ഐ.പി സുരക്ഷ നൽകുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നീത അംബാനി എന്നിവർ ഇതിൽ ചിലരാണ്.
ആധുനിക സുരക്ഷയാണ് ഗാന്ധികുടുംബത്തിന് നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷ ചുമതല ഏറ്റെടുത്ത കമാൻഡോകൾ വീടിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സായുധരടക്കം 4000 പേരാണ് എസ്.പി.ജി അംഗങ്ങൾ. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങിെൻറയും എച്ച്.ഡി. ദേവഗൗഡയുടെയും സുരക്ഷ നേരത്തേ പിൻവലിച്ചിരുന്നു.
അതേസമയം, മുൻ പ്രധാനമന്ത്രി വാജ്പേയിക്ക് മരിക്കുംവരെ എസ്.പി.ജി സുരക്ഷയുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സുരക്ഷ ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 1985ലാണ് എസ്.പി.ജി സുരക്ഷ സംവിധാനം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
