Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ നിർദേശം;...

അമിത്​ ഷായുടെ നിർദേശം; കോവിഡ്​ സുരക്ഷാ പ്രോ​ട്ടോകോളുമായി 12 കോടി ജനങ്ങളിലേക്കെത്താൻ സി.ആർ.പി.എഫ്​

text_fields
bookmark_border
അമിത്​ ഷായുടെ നിർദേശം; കോവിഡ്​ സുരക്ഷാ പ്രോ​ട്ടോകോളുമായി 12 കോടി ജനങ്ങളിലേക്കെത്താൻ സി.ആർ.പി.എഫ്​
cancel

ന്യൂഡൽഹി: കോവിഡ്​ സുരക്ഷാ നിർദേശങ്ങളുമായി 12 കോടി ജനങ്ങളിലേക്കെത്താൻ സി.ആർ.പി.എഫ്​ ഒരുങ്ങുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ 1600 സ്ഥലങ്ങളിലാവും സി.ആർ.പി.എഫി​െൻറ ബോധവൽക്കരണം നടക്കുക. കേന്ദ്ര ആഭ്യന്തര മ​ന്ത്രി അമിത്​ ഷായുടെ നിർദേശത്തെ തുടർന്നാണ്​ സി.ആർ.പി.എഫ്​ നടപടി.

ചൊവ്വാഴ്​ച നടന്ന യോഗത്തിൽ അർധ സൈനിക വിഭാഗങ്ങളോട്​ കോവിഡ്​ ബോധവൽക്കരണത്തിനിറങ്ങാൻ അമിത്​ ഷാ ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും മൂന്ന്​ വിഷയങ്ങളിലാവും കാമ്പയിൻ നടക്കുക. മാസ്​കുകൾ ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയിൽ ഊന്നിയാണ്​ കാമ്പയിൻ. കഴിഞ്ഞ ആറ്​ മാസത്തിനിടെ 50,000 പേർക്ക്​ സഹായമെത്തിച്ചുവെന്നും സി.ആർ.പി.എഫ്​ പറഞ്ഞു.

നക്​സൽബാധിത മേഖലകളിലുൾപ്പടെ മാസ്​കും സാനിറ്റൈസറും വിതരണം ചെയ്​തിട്ടുണ്ടെന്ന്​ സി.ആർ.പി.എഫ്​ വക്​താവ്​ എം.ദിനകരൻ പറഞ്ഞു. വടക്കു-കിഴക്കൻ മേഖലകളിലും ജമ്മുകശ്​മീരിലും മാസ്​കും സാനിറ്റൈസറും വിതരണം ചെയ്​തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfCovid 19
News Summary - CRPF to reach out to 12 crore people in next 100 days on Covid-19 safety protocols
Next Story