Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവശനിലയിലായ ഗർഭിണിയെ...

അവശനിലയിലായ ഗർഭിണിയെ ആറ്​ കിലോമീറ്റർ കട്ടിലിൽ ചുമന്ന്​ ആശുപ​ത്രിയിലെത്തിച്ച്​ സി.ആർ.പി.എഫ്​

text_fields
bookmark_border
അവശനിലയിലായ ഗർഭിണിയെ ആറ്​ കിലോമീറ്റർ കട്ടിലിൽ  ചുമന്ന്​ ആശുപ​ത്രിയിലെത്തിച്ച്​ സി.ആർ.പി.എഫ്​
cancel

ബിജാപുർ (ഛത്തീസ്​ഗഡ്​): അവശനിലയിലായ ഗർഭിണിയെ കാട്ടിലൂടെ ആറ്​ കിലോമീറ്ററോളം കട്ടിലിൽ ചുമന്ന്​ ആശുപത്രിയിലെ ത്തിച്ച്​ സി.ആർ.പി.എഫ്​ സംഘം.

ബിജാപൂർ ജില്ലയി​ലെ പഡേഡ ഗ്രാമത്തിലാണ്​ സംഭവം. ഇവിടുത്തെ വന​പ്രദേശത്ത്​ ഗ്രാമ വാസികളുടെ ക്ഷേമം അന്വേഷിക്കാൻ പതിവ്​ പട്രോളിങ്ങിനെത്തിയ സി.ആർ.പി.എഫ്​ സംഘത്തോട്​ ഗ്രാമീണർ അവശനിലയിലായ ഗർഭിണിയെ കുറിച്ച്​ പറയുകയായിരുന്നു. റോഡില്ലാത്തതിനാൽ വാഹനങ്ങളൊന്നും വരാത്തത്​ കൊണ്ട്​ യുവതിയെ ആശുപത്രിയിലെത്തിക്കാൻ മാർഗമില്ലാതെ വിഷമിക്കുകയായിരുന്നു വീട്ടുകാർ.

തുടർന്ന്​ ഒട്ടും സമയം കളയാതെ ബൂഡി എന്ന യുവതിയെ കട്ടിലിൽ ചുമന്ന്​ കാടിന്​ പുറത്തെത്തിക്കാൻ കമാൻഡർ അവിനാഷ്​ റായ്​ തീരുമാനിക്കുകയായിരുന്നു. റോഡിലെത്തിച്ചാലുടൻ ബിജാപുർ ജില്ലാ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യവും ഒരുക്കിയിരുന്നു. പ്രസവം അടുത്തിരുന്നതിനാൽ സമയത്ത്​ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്​ കൊണ്ട്​ യുവതിയുടെ ജീവൻ രക്ഷിക്കാനായെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpf
News Summary - CRPF team carry pregnant women on cot for 6 km through jungles to reach hospital -India news
Next Story