റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ കുഴിബോംബ് സ്ഫോടനത്തിൽ ഒരു സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ സബ് ഇൻസ്െപക്ടർ രാജേഷ് കുമാറാണ് മരിച്ചത്. ഒരു ജവാന് പരിക്കറ്റു. പുസ്വാദയിലെ വനമേഖലയിൽ കോബ്ര 206മത് ബറ്റാലിയെൻറ റോഡ് ഉദ്ഘാടനത്തിനിടെ രാവിെലയാണ് അപകടം.
തിമിൽവാഡയിൽ നിന്ന് ദോർണപാലിലേക്കുള്ള റോഡ് ഉദ്ഘാടനമായിരുന്നു നടന്നത്. കോൺസ്റ്റബിൾ മാണിക് തിംബറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ എയർആംബുലൻസിൽ റായ്പൂരിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞിട്ടുണ്ട്.