പാസില്ല: സി.െഎ.എസ്.എഫുകാർ കണ്ണന്താനത്തെ തടഞ്ഞു
text_fieldsന്യൂഡൽഹി: ആള് മന്ത്രി ആയാലെന്ത്.? മതിയായ രേഖകൾ ഇല്ലെങ്കിൽ കേന്ദ്രമന്ത്രിയായാലും സി.െഎ.എസ്.എഫ് തടയും. മുഖം തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെ പറയാനുമില്ല. സ്വന്തം കാർ ഒാടിച്ച് ഒാഫിസിൽ എത്തിയ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനാണ് ഇൗ അനുഭവം. മന്ത്രിയെ അദ്ദേഹത്തിെൻറ ഒാഫിസ് സ്ഥിതിചെയ്യുന്ന ട്രാൻസ്പോർട്ട് ഭവെൻറ സുരക്ഷചുമതലയുള്ള സി.െഎ.എസ്.എഫുകാർ തടഞ്ഞു. കാരണം പാസില്ലാത്ത കാറിലാണ് മന്ത്രി വന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാർലമെൻറ് ഹൗസിന് സമീപത്തുള്ള ഒാഫിസിലേക്ക് ലോധി എസ്റ്റേറ്റിലെ വീട്ടിൽനിന്നാണ് സ്വയം വാഹനം ഒാടിച്ച് മന്ത്രി എത്തിയത്. എന്നാൽ ഒാഫിസിന് മുന്നിൽ വെച്ച് സി.െഎ.എസ്.എഫ് തടഞ്ഞു. കാറിൽ ഒൗദ്യോഗിക ലേബൽ പതിക്കാത്തതിനാൽ കടത്തിവിടാൻ അവർ തയാറായില്ല. മന്ത്രിയെ അവർക്ക് മനസ്സിലായതുമില്ല. അതോടെ താൻ കേന്ദ്രമന്ത്രിയാണെന്ന് അൽഫോൺസ് വെളിപ്പെടുത്തി. മന്ത്രി ഗേറ്റിൽ കാത്ത് കിടക്കുന്നത് അറിഞ്ഞ മന്ത്രാലയ ഉദ്യോഗസ്ഥർ ഒാടിയെത്തി സുരക്ഷഉദ്യോഗസ്ഥരെ കാര്യം ധരിപ്പിച്ചു. സന്ദർഭത്തിനൊത്ത് ഉയർന്ന മന്ത്രി ഉടൻ കാര്യപ്രാപ്തിക്ക് സുരക്ഷഉദ്യോഗസ്ഥരെ അഭിനന്ദിച്ചു . ഫേസ്ബുക്കിൽ നവംബർ 26ന് ഡൽഹിയിലൂടെ വാഹനം ഒാടിക്കുന്നതിെൻറ ചിത്രം മന്ത്രി പങ്കുവെച്ചിരുന്നു.
അതേസമയം, അൽഫോൻസ് കണ്ണന്താനം തനിക്ക് ലഭ്യമായ വൈ-കാറ്റഗറി സുരക്ഷ വേണ്ടെന്നുവെച്ചു. കാറിൽ ഒരു സെക്യൂരിറ്റി ഒാഫിസർ മാത്രം മതിയെന്ന് തീരുമാനിച്ചു. തെൻറ സുരക്ഷയുടെ പേരിൽ ഖജനാവിന് നഷ്ടമുണ്ടാക്കേണ്ട എന്നാണ് മന്ത്രിയുടെ കാഴ്ചപ്പാടെന്ന് ഉദ്യോഗസ്ഥർ വീശദീകരിക്കുന്നു. വിമാനത്തിൽ ബിസിനസ് ക്ലാസിൽ മന്ത്രി യാത്രചെയ്യാറില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
