വ്യാജ ഏറ്റുമുട്ടൽ: അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സി.ആർ.പി.എഫ്
text_fieldsന്യൂഡൽഹി: വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വിവരാവകാശപ്രകാരം നൽകാനാവില്ലെന്ന് സി.ആർ.പി.എഫ്. അസമിൽ സുരക്ഷസേനയുടെ സംയുക്ത സ്ക്വാഡ് രണ്ട് പേരെ വധിച്ച സംഭവത്തിലെ റിപ്പോർട്ടാണ് പരസ്യപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയത്. വിവരാവകാശനിയമത്തിലെ അർധസൈനികവിഭാഗങ്ങൾക്ക് നൽകുന്ന ഇളവ് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
എന്നാൽ, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇൗ ഇളവിെൻറ പരിധിയിൽ വരാത്തതാണ്. മനുഷ്യവകാശലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വിവരാവകാശ കമീഷെൻറ അനുമതിയോടെ 45 ദിവസത്തിനകം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ, സി.ആർ.പി.എഫ് കേന്ദ്ര വിവരാവകാശ കമീഷന് അപേക്ഷ കൈമാറാതെ നിരസിച്ചിരിക്കയാണ്. രജ്നിഷ് റായ് എന്ന െഎ.പി.എസ് ഒാഫിസറാണ് വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്.
റിപ്പോർട്ട് പഠിച്ച് നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
