Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനക്സലുകളുമായി...

നക്സലുകളുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ മൂന്ന്​ സി.ആർ.പി.എഫുകാർക്ക് വീരമൃത്യു

text_fields
bookmark_border
നക്സലുകളുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ മൂന്ന്​ സി.ആർ.പി.എഫുകാർക്ക് വീരമൃത്യു
cancel
camera_alt??????????? ?????????????????? ??.??.??.??? ????????????? ????????

ബി​ജാ​പു​ർ (ഛത്തി​സ്​​ഗ​ഢ്​): ബി​ജാ​പു​ർ ജി​ല്ല​യി​ൽ മാ​വോ​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മ​ ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ സി.​ആ​ർ.​പി.​എ​ഫു​കാർക്ക്​ വീരമൃത്യു. ഇ​ടു​ക്കി സ്വ​ദേ​ശി ഹെ​ഡ്​ കോ​ൺ​സ്​​റ്റ​ ബി​ൾ ഒ.​പി.​സാ​ജു​വാ​ണ്​ (47) മരിച്ച മ​ല​യാ​ളി. വെ​ടി​വെ​പ്പി​നി​ടെ ഒ​രു ഒ​രു പെ​ൺ​കു​ട്ടി​യും കൊ​ല്ല​പ്പെ​ട് ടി​ട്ടു​ണ്ട്.

സാ​ജു

കേ​ശ്​​കു​തു​ൽ ക്യാ​മ്പി​ൽ​നി​ന്ന്​ ഭൈ​രം​ഗ​ർ മേ​ഖ ​ല​യി​ലേ​ക്ക്​ പ​ട്രോ​ളി​ങ്ങി​നാ​യി മോ​​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​യ സി.​ആ​ർ.​പി.​എ​ഫു​കാ​ർ​ക്കു​നേ​രെ ന​ക ്​​സ​ലു​ക​ൾ ഒ​ളി​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​സി.​സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ പി.​മ​ഹാ​ദേ​വ (50), മ​ദ​ൻ പാ​ൽ സി​ങ്​​ (52)എ​ന്നി​വ​രും​ കൊ​ല്ല​പ്പെ​ട്ടു.

വെ​ടി​വെ​പ്പ്​ ന​ട​ന്ന സ്​​ഥ​ല​ത്തു​കൂ​ടി ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച പെ​ൺ​കു​ട്ടി​യാ​ണ്​ ​ല​ക്ഷ്യം തെ​റ്റി​യ വെ​ടി​യു​ണ്ട​യേ​റ്റ്​ മ​രി​ച്ച​ത്. മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഏ​റ്റു​മു​ട്ട​ലി​നി​ടെ ന​ക്​​സ​ലു​ക​ൾ പൊ​ലീ​സി​​​െൻറ ഒ​രു എ.​കെ-47 തോ​ക്കും, ​െവ​ടി​ക്കോ​പ്പു​ക​ളും, ഒ​രു ബു​ള്ള​റ്റ്​ പ്രൂ​ഫും വ​യ​ർ​ലെ​സ്​ സെ​റ്റും ത​ട്ടി​യെ​ടു​ത്തു.

ആ ഫോൺ വിളി അവസാനത്തെതായിരുന്നുവെന്ന് അറിഞ്ഞില്ല
കട്ടപ്പന: ഛത്തീസ്ഗ​ഢിലെ ബിജാപ്പൂരിൽ മാവോവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ ഒ.പി. സാജു മരിക്കുന്നതിന് ഒരുമണിക്കൂർ മുമ്പും ഭാര്യ സുജയെ ഫോണിൽ വിളിച്ചിരുന്നു. രാവിലെ ബാങ്കിൽ നിൽക്കുമ്പോഴാണ് ഫോൺ വിളി വന്നതെന്ന് സുജയുടെ അമ്മ പറഞ്ഞു.

പ്രമോഷൻ ലഭിക്കുന്നതിന് മുമ്പ്​ ചെ​െന്നെയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. ജൂലൈയിൽ പരിശീലന ക്യാമ്പിൽ ചേരുന്നതിന് മുമ്പ്​ രണ്ടുമൂന്ന്​ ദിവസം അവധി കിട്ടുമെന്നും പരിശീലനത്തിന് പോകുന്ന വഴി കട്ടപ്പനയിലെ വീട്ടിലേക്ക് വരുമെന്നും സാജു പറഞ്ഞിരുന്നു. ഈ ഫോൺ സന്ദേശത്തിന് ശേഷം സുജ ബാങ്കിൽനിന്ന് വീട്ടിലെത്തിയ ഉടനാണ്​ ബിജാപ്പൂരിൽ മാവോവാദി ആക്രമണത്തിൽ സാജു കൊല്ലപ്പെട്ട വിവരം അറിയിച്ച്​ സി.ആർ.പി.എഫ് കേന്ദ്ര ഓഫിസിൽനിന്ന് ഫോൺ വന്നത്​. കഴിഞ്ഞ മേയിൽ​ അവധിക്ക് വീട്ടിലെത്തിയ സാജു മാസാവസാനമാണ്​ മടങ്ങിപ്പോയത്​. ഏപ്രിലിൽ വെള്ളയാംകുടിയിൽ ഉണ്ടായ ബൈക്കപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റ മകൻ അജയ്​യെ തിരുവനന്തപുരത്തെ സി.ആർ.പി.എഫ് ആശുപത്രിയിൽ ഓപറേഷന് വിധേയമാക്കിയിരുന്നു. ചികിത്സ കഴിഞ്ഞ് മകൻ വീട്ടിലെത്തിയ ശേഷമാണ് സാജു മടങ്ങിയത്.

19ാമത്തെ വയസ്സില്‍ 1992ൽ സ്‌പോര്‍ട്‌സ് ​േക്വാട്ടായിലാണ്​ സാജു സി.ആർ.പി.എഫില്‍ ജോലിയിൽ പ്രവേശിച്ചത്. രാജാക്കാട് മുക്കുടില്‍ സ്വദേശിയാണ്​. പത്ത് വർഷമായി വെള്ളയാംകുടിയിലാണ് താമസം. നഴ്സായ ഭാര്യ സുജ ജോലിക്കുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. കഴിഞ്ഞ വർഷം എംപ്ലോയ്​മ​െൻറിൽനിന്ന് ഇൻറർവ്യൂവിന് കാർഡ് അയച്ചിരു​െന്നങ്കിലും പ്രളയം മൂലം അത് കിട്ടിയില്ല.

ഇരട്ടയാർ നോർത്ത് കടവൻകുന്നേൽ കുടുംബാംഗമാണ് സുജ. മകൻ അജയ് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്​. മകൾ ആര്യനന്ദ വെള്ളയാംകുടി സ​െൻറ്​ ജറോം സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിനി. മൃതദേഹം ശനിയാഴ്​ച വൈകീട്ട്​ 4.30ന്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നടപടികൾ പൂർത്തിയാക്കി രാത്രിയോടെ വീട്ടിലെത്തിക്കുമെന്ന് സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഞയറാഴ്ച വൈകീട്ട്​ മൂ​േന്നാടെ വെള്ളയാംകുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhcrpfencountermalayalam newsindia news
News Summary - CRPF personnel killed in encounter with Maoists-india news
Next Story