Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ...

സ്​കൂൾ വിദ്യാർഥിനികൾക്ക്​ പീഡനം;  സി.ആർ.പി.എഫ്​ കോൺസ്​റ്റബിൾ അറസ്​റ്റിൽ

text_fields
bookmark_border
crpf_pti
cancel

റാ​യ്​​പൂ​ർ: ഛത്തി​സ്​​ഗ​ഢി​ലെ  ദ​ന്തേ​വാ​ദ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ​പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി.​ആ​ർ.​പി.​എ​ഫ്​ കോ​ൺ​സ്​​റ്റ​ബി​ളി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​ െച​യ്​​തു. സ്​​കൂ​ളി​ലെ  ക​ലാ​പ​രി​പാ​ടി​ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ളെ  പീ​ഡി​പ്പി​ച്ച സി.​ആ​ർ.​പി.​എ​ഫ്​ 231ാം ബ​റ്റാ​ലി​യ​നി​ലെ ഷ​മീം അ​ഹ്​​മ​ദി​നെ​യാ​ണ്​ (31) അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ ദ​ന്തേ​വാ​ഡ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ക​മ​ലോ​ച​ൻ ക​​ശ്യ​പ്​ പ​റ​ഞ്ഞു.  കേ​സി​ൽ തി​രി​ച്ച​റി​ഞ്ഞ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി  ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡ​റാ​ഡൂ​ണി​ലേ​ക്ക്​​   പൊ​ലീ​സ്​ സം​ഘ​െ​ത്ത അ​യ​ച്ച​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. 

ദ​ന്തേ​വാ​ഡ​യി​ലെ  പ​ൽ​നാ​ർ ഗ്രാ​മ​ത്തി​ൽ ജൂ​ലൈ 31ന്​   ​ഗ​വ.  സ്​​കൂ​ളി​ൽ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സി.​ആ​ർ.​പി.​എ​ഫ്​  സം​ഘ​ടി​പ്പി​ച്ച  ‘ര​ക്ഷാ​ബ​ന്ധ​ൻ’  പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​  കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ദ​ന്തേ​വാ​ഡ​യി​ൽ മാ​വോ​വാ​ദി​ക​ളെ നേ​രി​ടാ​ൻ  വി​ന്യ​സി​ച്ച സി.​ആ​ർ.​പി.​എ​ഫി​നെ​തി​രെ​യാ​ണ്​  പ​രാ​തി ഉ​യ​ർ​ന്ന​ത്.

500ഒാ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ  സി.​ആ​ർ.​പി.​എ​ഫി​ന്​ രാ​ഖി കെ​ട്ടി​യി​രു​ന്നു.  വി​ദ്യാ​ർ​ഥി​നി​​ക​ളെ പി​ന്തു​ട​ർ​ന്ന്​  പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി.  സം​ഭ​വം ലോ​ക്ക​ൽ വാ​ർ​ത്ത ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്​​തി​രു​ന്നു. സ്​​കൂ​ൾ ഹോ​സ്​​റ്റ​ൽ വാ​ർ​ഡ​​െൻറ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​  പൊ​ലീ​സ്​ പോ​ക്​​സോ  പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ​​െഎ.​പി.​സി 354ാം വ​കു​പ്പും ചു​മ​ത്തി​യി​​ട്ടു​ണ്ട്. ദ​ന്തേ​വാ​ഡ ജി​ല്ല ക​ല​ക്​​ട​ർ സൗ​ര​ഭ്​ കു​മാ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ അ​ഞ്ചം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു. സി.​ആ​ർ.​പി.​എ​ഫും അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chattisgarhcrpfschool girlsmolestationmalayalam news
News Summary - CRPF man held for molestation after victims identify him-India news
Next Story