സി.ആർ.പി.എഫ് ജവാന്മാരുടെ മരണം: ഹൃദയാഘാതവും ആത്മഹത്യയും മുന്നിൽ
text_fieldsന്യൂഡൽഹി: നക്സൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതിനെക്കാൾ 24 മടങ്ങ് അധികമാണ് ഹൃദയാഘാതം, മാനസിക സംഘർഷത്തെത്തുടർന്നുള്ള ആത്മഹത്യ എന്നിവ കാരണം മരിക്കുന്ന സി.ആർ.പി.എഫ് ജവാന്മാരുടെ എണ്ണമെന്ന് സർക്കാർ. ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ജി.ആഹിർ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
നക്സൽ ബാധിത സംസ്ഥാനങ്ങളായ ഛത്തിസ്ഗഢ്, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലായി 2015ൽ അഞ്ച് സി.ആർ.പി.എഫ് ജവാന്മാരും 2016ൽ 31 പേരും ഇൗ വർഷം ഏപ്രിൽ നാലുവരെ 13 പേരുമാണ് കൊല്ലപ്പെട്ടത്. എന്നാൽ, സൈനിക നടപടികൾക്കിടയിലല്ലാതെ കഴിഞ്ഞ വർഷം മരിച്ചത് 476 ജവാന്മാരാണ്. 2015ൽ 407 ജവാന്മാരും മരിച്ചു.
കഴിഞ്ഞ വർഷം 92 പേർ മരിച്ചത് ഹൃദയാഘാതം മൂലമാണ്. അഞ്ച് പേർ മലമ്പനി, ഡെങ്കി എന്നിവ മൂലവുമാണ് മരിച്ചത്. 26 പേർ മാനസിക സംഘർഷത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. 353 പേർ മറ്റ് കാരണങ്ങളാലും മരിച്ചു. 2015ൽ ഹൃദയാഘാതം മൂലം 82 പേരും മലമ്പനി, ഡെങ്കി എന്നിവ കാരണം13 പേരും മരിച്ചു. 35 പേർ മാനസിക സംഘർഷത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. 277 പേർ മറ്റ് കാരണങ്ങളാലാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
