Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്ത്നാഗിൽ തീവ്രവാദികളും സേനയും തമ്മിൽ വെടിവെപ്പ്; ഒരു ജവാന് പരിക്ക്

text_fields
bookmark_border
crpf-jawan
cancel

ജമ്മു: ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ്. ഒരു സി.ആർ.പി.എഫ്. ജ വാന് പരിക്കേറ്റു. അനന്ത് നാഗ് പൊലീസ് സീനിയർ സൂപ്രണ്ടന്‍റ് സന്ദീപ് ചൗധരിയാണ് ഇക്കാര്യമറിയിച്ചത്.

വൈകീട്ട് അഞ്ചരയോടെ ബിജ് ബേഹരയിലെ ഗോരിവാൻ ചൗക്കിലാണ് വെടിവെപ്പ് നടന്നത്. സി.ആർ.പി.എഫ്. സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതേതുടർന്ന് സി.ആർ.പി.എഫ് ശക്തമായി തിരിച്ചടിച്ചു. വെടിയുണ്ട തറച്ചാണ് ജവാന് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം കേരൻ സെക്ടറിലെ നിയന്ത്രണരേഖയിൽ അതിർത്തിരക്ഷാസേന നടത്തിയ വെടിവെപ്പിൽ അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു. പ്രത്യേക സേനാ വിഭാഗത്തിലെ അഞ്ചു പേർ വീരമൃത്യു വരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CRPF jawan succumbs to injuries sustained in attack by terrorists in Anantnag -India News
Next Story