Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ആർ‌.പി.‌എഫ് ജവാൻ സഹപ്രവർത്തകനെ കൊന്നശേഷം സ്വയം നിറയൊഴിച്ചു

text_fields
bookmark_border
Crpf jawan fire
cancel

ചത്ര: സി.ആർ‌.പി.‌എഫ് ജവാൻ സഹപ്രവർത്തകനെ കൊന്നതിന് ശേഷം സ്വയം വെടിവച്ചു. ജാർഖണ്ഡിലെ ചത്ര ജില്ലാ ആസ്ഥാനത്ത് നിന്ന് 17 കിലോമീറ്റർ അകലെ ഐ.ടി.ഐ കോളജ് ഓഫ് സിമാരിയ പൊലീസ് സ്റ്റേഷൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന കോവിഡ് ഐസ്വലേഷൻ കെട്ടിടത്തിലാണ് സംഭവം.

രാജസ്ഥാൻ സ്വദേശി കലുറാം ഗുർജാർ (35) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ തടയാൻ ശ്രമിച്ച ഹരിയാന സ്വദേശി രവീന്ദ്ര കുമാർ (40) ആണ് വെടിയേറ്റു മരിച്ചത്. സംഭവ സമയത്ത് ഇരുവരും മുറിയിൽ തനിച്ചായിരുന്നു.

രണ്ടു ജവാന്മാരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ജവാൻമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരികയാണെന്നും ചത്ര എസ്.പി റിസാബ് ഝാ പറഞ്ഞു.

എസ്.പി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും 190 സി.ആർ‌.പി.‌എഫ് ബറ്റാലിയൻ കമാൻഡന്‍റ് പവൻ കുമാറും സംഭവ സ്ഥലത്തെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CRPF jawan shoots self after killing colleague in Jharkhand
Next Story