സി.ആർ.പി.എഫ് ജവാൻ മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ സി.ആർ.പി.എഫ് ജവാൻ മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. ഉദംപൂരിലെ സൈനിക ക്യാമ്പിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സഹപ്രവർത്തകരെ വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിച്ച ജവാെൻറ നിലയും ഗുരുതരമായി തുടരുകയാണ്. ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.
രാജസ്ഥാനിൽ നിന്നുള്ള പൊകാർമൽ ആർ, ഡൽഹിയിലെ യോഗേന്ദ്ര ശർമ്മ, ഹരിയാനയിലെ ഉമേദ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. യു.പിയിൽ നിന്നുള്ള അജിത് കുമാറാണ് സഹപ്രവർത്തകർക്കെതിരെ വെടിയുതിർത്തത്. വെടിയുതിർത്തതിെൻറ കാരണം വ്യക്തമല്ല.
സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സൈനിക ക്യാമ്പിലെത്തി. മൂന്ന് പേർ കൊല്ലപ്പെട്ട വിവരം സി.ആർ.പി.എഫ് കമാൻഡൻറ് ഹരീന്ദ്ര കുമാർ സ്ഥിരീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
