Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢില്‍...

ഛത്തിസ്ഗഢില്‍ സ്ഫോടനത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്

text_fields
bookmark_border
ഛത്തിസ്ഗഢില്‍ സ്ഫോടനത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്
cancel

റായ്പൂര്‍: ഛത്തിസ്ഗഢിലെ സുഖ്മയില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.30ഓടെയുണ്ടായ സ്ഫോടനത്തില്‍ 74 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബ്ള്‍ പര്‍വീന്ദര്‍, കോണ്‍സ്റ്റബ്ള്‍ പി. സാഗര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചിന്തല്‍നാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പട്രോളിങ്ങിനിടെ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

കാട്ടുപ്രദേശമായ ചിന്തല്‍നാര്‍, നര്‍സാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വല്ലമേകു അരുവിക്കരയില്‍ നക്സലുകള്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നും പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലത്തെിച്ചതായും പൊലീസ് അറിയിച്ചു.

Show Full Article
TAGS:moist crpf blast 
News Summary - CRPF Jawan injured
Next Story