പട്ന: ലാലു പ്രസാദ് യാദവിൻെറ ഭാര്യ റാബ്റി ദേവിയുടെ വീട്ടിൽ സി.ആർ.പി.എഫ് ജവാൻ സ്വയം വെടിവെച്ച് മരിച്ചു. സർവീ സ് റൈഫിൾ ഉപയോഗിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗിരിയപ്പ എന്നയാളാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവം നടക്കുേമ്പാൾ റാബ്റി ദേവിയും അവരുടെ കുടുംബാംഗങ്ങളും വീട്ടിലുണ്ടോ എന്ന് വ്യക്തമല്ല. പട്ന നഗരത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമാണ് റാബ്റിദേവിയുടെ വസതി.