പുതുക്കോട്ടയിലെ പെരിയാർ പ്രതിമ തകർത്ത സി.ആർ.പി.എഫ് ജവാൻ അറസ്റ്റിൽ
text_fieldsചെന്നൈ: പുതുക്കോട്ട ജില്ലയിൽ ദ്രാവിഡ നേതാവ് പെരിയാറിെൻറ (ഇ.വി. രാമസ്വാമി) പ്രതിമ തകർത്ത സംഭവത്തിൽ സി.ആർ.പി.എഫ് ജവാനെ അറസ്റ്റ്ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതിമയുടെ തല തകർത്തത്.
പുതുക്കോട്ട വിദുതി ഗ്രാമത്തിലെ സെന്തിൽകുമാറാണ് (35) അറസ്റ്റിലായത്. ഛത്തിസ്ഗഢിൽ ജോലിചെയ്യുന്ന ഇയാൾ അവധിയിലാണ്. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലൂടെയാണ് ഇയാളെ പിടികൂടാനായത്. 2013ൽ തെൻറ വീടിനടുത്ത് പെരിയാർ പ്രതിമ സ്ഥാപിച്ചപ്പോൾതന്നെ ഇത് തകർക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിമ തകർത്ത സംഭവം പ്രതിപക്ഷമായ ഡി.എം.കെ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
മാർച്ച് ആറിന് വെല്ലൂരിലും പെരിയാർ പ്രതിമ തകർത്തിരുന്നു. ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതുപോലെ തമിഴ്നാട്ടിൽ പെരിയാറിെൻറ പ്രതിമയും തകർക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വെല്ലൂരിൽ പെരിയാർ പ്രതിമ തകർത്തത്. സംഭവത്തിൽ ബി.ജെ.പി ഭാരവാഹി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
