Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവ ബീച്ചിൽ വെച്ച് യുവതിയെ പിഡീപ്പിക്കാൻ ശ്രമിച്ച ജവാൻ അറസ്റ്റിൽ

text_fields
bookmark_border
ഗോവ ബീച്ചിൽ വെച്ച് യുവതിയെ പിഡീപ്പിക്കാൻ ശ്രമിച്ച ജവാൻ അറസ്റ്റിൽ
cancel

പനാജി: ഗോവ ബീച്ചിൽ വെച്ച് യുവതിയെ പിഡീപ്പിക്കാൻ ശ്രമിച്ച സി.ആർ.പി.എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി യായ രാജ്വീർ പ്രഭൂദയാൽ സിങ് (43) എന്നയാളാണ് അറസ്റ്റിലായത്. സി.ആർ.പി.എഫ് കോൺസ്റ്റബിൾ ആയ പ്രതി മധ്യപ്രദേശിലെ റിക്രൂട്ട് ട്രെയിനിങ് സെന്ററിലാണ് ജോലി ചെയ്യുന്നത്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഗോവയിലെ കലാൻഗുട്ട് ബീച്ചിൽ കുളിക്കുകയായിരുന്ന യുവതിക്കാണ് ദുരനുഭവം. ജവാനും ഇതേ ബീച്ചിൽ കുളിക്കുകയായിരുന്നു. ഇയാൾ യുവതിയോടെ ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തെന്നാണ് ആരോപണം. യുവതിയുടെ ഭർത്താവും മക്കളും സമീപത്തുണ്ടായിരിക്കെയാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CRPF constable held for sexually harassing woman on Goa beach- india news
Next Story