ബാലാകോട്ട്: ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ രാജ്യവിരുദ്ധരാക്കുന്നു –മഹ്ബൂബ
text_fieldsശ്രീനഗർ: ബാലാകോട്ട് വ്യോമാക്രമണത്തെ സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുന്നവരെ രാജ്യവിരുദ്ധരാക്കുന്ന നടപടി അമ്പരപ്പിക്കുന്നതായി ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി. അതേസമയം, തൊഴിലില്ലായ്മയിൽനിന്നും കർഷക ദുരിതത്തിൽനിന്നും ചർച്ചകൾ വഴിമാറ്റാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണമെന്നും അവർ പറഞ്ഞു.
ബാലാകോട്ട് ആക്രമണത്തിൽ മാത്രം ചർച്ചകൾ തളച്ചിടുന്നത് വോെട്ടടുപ്പിൽ ബി.ജെ.പിക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്നും മഹ്ബൂബ പറഞ്ഞു. േനാട്ട് നിരോധനവും ജി.എസ്.ടിയും ഒന്നും ചർച്ചചെയ്യപ്പെടാതെ പോകരുതെന്നും മഹ്ബൂബ ട്വിറ്ററിൽ കുറിച്ചു.
‘‘ബാലാകോട്ട് ആക്രമണത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിക്കാൻ ഇൗ രാജ്യത്തെ ജനങ്ങൾക്ക് എല്ലാ അവകാശവും ഉണ്ട്. സംശയങ്ങൾ ഉന്നയിക്കുന്നത് എങ്ങനെയാണ് ശത്രുവിനെ സഹായിക്കുന്നതാവുക?’’ -മഹ്ബൂബ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
