Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്‌നാട്ടിൽ ടിവികെ എം.എൽ.എമാർക്ക് കോടികളുടെ വാ​ഗ്ദാനം ലഭിച്ചതായി ആരോപണം

text_fields
bookmark_border
NIRMAL KUMAR
cancel
camera_alt

സി. ടി. ആർ. നിർമ്മൽ കുമാർ

ചെന്നൈ: ഡിഎംകെയുമായും എഐഎഡിഎംകെയുമായും ബന്ധമുള്ള നേതാക്കൾ തമിഴക വെട്രി കഴകം(ടിവികെ) എം.എൽ.എമാരെ കോടികൾ വാഗ്ദാനം ചെയ്ത് തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി തമിഴ്നാട് സംസ്ഥാന നിയമ-വൈദ്യുതി മന്ത്രി നിർമ്മൽ കുമാർ ആരോപിച്ചു. ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

60-70 കോടി രൂപ വരെ വാ​ഗ്ദാനം ലഭിച്ചതായി മന്ത്രി അവകാശപ്പെട്ടു. എന്നാൽ ഒരു ടിവികെ നിയമസഭാംഗവും പണം സ്വീകരിക്കുകയോ പാർട്ടി മാറുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നീ പാർട്ടികൾ ആരോപണങ്ങൾ നിഷേധിച്ചു. അതേസമയം, അധികാരത്തിലുള്ള ടിവികെ കുതിരക്കച്ചവടത്തിലൂടെയാണ് ഭരണം നിലനിർത്തുന്നതെന്ന് ഡിഎംകെ തിരിച്ചടിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിലെ ആറ് സിറ്റിങ് എം.എൽ.എമാർ രാജിവെച്ച് ടിവികെയിൽ ചേർന്ന സംഭവവും ഡിഎംകെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയിൽ, സർക്കാരിനെതിരായ നിർദിഷ്ട അവിശ്വാസ പ്രമേയത്തിൽ ടിവികെ എം.എൽ.എയെ എതിർത്ത് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന കേസിൽ എട്ട് പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജിയുടെ സഹോദരനെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേർത്തിരുന്നു.

ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ആരോപണങ്ങൾ നിഷേധിച്ചു. ടിവികെ എം.എൽ.എമാരെ വിലക്കെടുക്കേണ്ട സാഹചര്യം ഡിഎംകെക്കോ എഐഎഡിഎംകെക്കോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crores Offered to TVK MLAs in Tamil Nadu mades allegation
Next Story