Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതലകൾ നിഷ്​കളങ്കർ;...

മുതലകൾ നിഷ്​കളങ്കർ; മോദിയുടെ കണ്ണീരിൽ രാഹുലിന്‍റെ പ്രതികരണം

text_fields
bookmark_border
മുതലകൾ നിഷ്​കളങ്കർ; മോദിയുടെ കണ്ണീരിൽ രാഹുലിന്‍റെ പ്രതികരണം
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്തുള്ള പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം അറിയിച്ചത്​. മുതലകൾ നിഷ്​കളങ്കരാണെന്നായിരുന്നു ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രാഹുലിന്‍റെ ഒറ്റവരി ട്വീറ്റ്​.

വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത്​ പ്രധാനമന്ത്രി ​ന​രേന്ദ്രമോദി വിങ്ങിപ്പൊട്ടിയത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.

എന്നാൽ, കോവിഡ്​ മൂലം ജീവൻ നഷ്​ടമായവരെ ഒാർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീ​രെന്നായിരുന്നു നെറ്റിസൺസി​െൻറ പ്രതികരണം. രാജ്യത്ത്​ കോവിഡ്​ പിടിമുറുക്ക​ു​േമ്പാഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്​ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. പല പ്രമുഖരും മോദിയുടേത്​ 'അഭിനയം' ആണെന്ന്​​ സമുഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Crocodiles are innocent; Rahul's response to Modi's tears
Next Story