Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിമിനലുകളെ ജയിലിലാക്കുകയോ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്ന്​ യോഗി

text_fields
bookmark_border
ക്രിമിനലുകളെ ജയിലിലാക്കുകയോ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്ന്​ യോഗി
cancel

ലക്​നോ: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം യു.പിയിലെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. യു.പിയിലെ ക്രിമനലുകളെ ജയിലുകളിൽ അടക്കുകയോ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്നും ആദിത്യനാഥ്​ വ്യക്​തമാക്കി.

ഗാസിയബാദിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ന്​ മാർച്ചിന്​​ മുമ്പ്​ ഉത്തർപ്രദേശ്​ ക്രമസമാധാന നില തകർന്നിരിക്കുകയായിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാക്കാനും നിക്ഷേപം ആകർഷിക്കാനും സാധിച്ചുവെന്നും ആദിത്യനാഥ്​ പറഞ്ഞു.

അതേ സമയം, യോഗി  പ്രസംഗിച്ച ദിവസം തന്നെയാണ്​ മീററ്റിൽ ബജ്​രംദഗൾ പ്രവർത്തകർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയും നാശനഷ്​ടങ്ങൾ വരുത്തുകയും ചെയ്​തത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Criminals will be jailed or killed in encounters: CM Yogi Adityanath-India news
Next Story