ക്രിമിനലുകളെ ഏറ്റുമുട്ടലുകളിൽ വധിക്കുമെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം യു.പിയിലെ ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ ക്രിമിനലുകളെ ജയിലുകളിൽ അടക്കുകയോ എതിർക്കുന്നവരെ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസിയബാദിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ന് മാർച്ചിനുമുമ്പ് ഉത്തർപ്രദേശിൽ ക്രമസമാധാനനില വഷളായിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടായി. അതേസമയം, യോഗി പ്രസംഗിച്ച ദിവസം മീറത്തിൽ ബജ്റംഗ്ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
