Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടിയിൽ...

പാർട്ടിയിൽ ക്രിമിനലുകൾക്ക്​ സ്​ഥാനമില്ല; മാഫിയ തലവൻ മുഖ്​താർ അൻസാരിക്ക്​ ടിക്കറ്റ്​ നൽകി​ല്ലെന്ന്​ ബി.എസ്​.പി

text_fields
bookmark_border
Mukhtar Ansari -Mayawati
cancel

ന്യൂഡൽഹി: ഉത്തർ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മൗ മണ്ഡലത്തിൽ നിന്ന്​ മുഖ്​തർ അൻസാരിക്ക്​ പകരം സംസ്​ഥാന അധ്യക്ഷൻ ഭീം രാജ്​ഭർ മത്സരിക്കുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി.

മാഫിയ ബന്ധമുള്ളവർക്ക്​ യു.പി തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ്​ നൽകില്ലെന്ന്​ ട്വിറ്ററിലൂടെയാണ്​ മായാവതി അറിയിച്ചത്​. അധികാരത്തിലെത്തിയാൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നത്​ തടയാൻ ഒരാളും ഉണ്ടാകാതിരിക്കാൻ സ്​ഥാനാർഥികളെ നിശ്ചയിക്കു​േ​മ്പാൾ ശ്രദ്ധിക്കാൻ പാർട്ടി നേതാക്കൾക്ക്​ നിർദേശം നൽകി.

കഴിഞ്ഞ മാസം മുഖ്​താർ അൻസാരിയുടെ സഹോദരനും മുൻ ബി.എസ്​.പി എം.എൽ.എയുമായ സിഗ്​ബത്തുല്ല അൻസാരിയും അനുയായികളും സമാജ്​വാദി പാർട്ടിയിൽ ചേർന്നിരുന്നു.

മാഫിയ നേതാവായ അൻസാരിയുടെ സഹോദരനെ പാർട്ടിയിലെടുത്ത സംഭവത്തിൽ എസ്​.പി അധ്യക്ഷൻ അഖിലേഷ്​ യാദവിനെ ബി.ജെ.പി വിമർശിച്ചിരുന്നു. അടുത്തിടെയാണ്​ ഗുണ്ടാ നേതാവും മുൻ എം.പിയുമായ ആതിക്​ അഹ്​മദ്​ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmayawatiMukhtar AnsariUP election 2022
News Summary - ‘criminals have no place in party’ Mayawati deny ticket for Gangster Mukhtar Ansari in up election 2022
Next Story