
ഡോ. കഫീൽ ഖാനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണം –അലഹബാദ് ഹൈകോടതി
text_fieldsഅലഹബാദ്: സി.എ.എ, എൻ.ആർ.സി വിഷയത്തിൽ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിെൻറ പേരിൽ ഡോ. കഫീൽ ഖാനെതിരെയുള്ള എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. 2019 ഡിസംബറിൽ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ചുള്ള കേസിലാണ് ജസ്റ്റിസ് ഗൗതം ചൗധരിയുടെ വിധി.
കേസ് സംബന്ധിച്ച അലീഗഢ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ വിധിയും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്. കഫീൽ ഖാനെതിരെ യു.പി സർക്കാർ ദേശസുരക്ഷ നിയമം ചുമത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തിെൻറ പ്രസംഗം യഥാർഥത്തിൽ ദേശീയോദ്ഗ്രഥനത്തിനുള്ളതായിരുന്നുവെന്ന് നിരീക്ഷിച്ച് ദേശസുരക്ഷ നിയമം ചുമത്തിയതും കഴിഞ്ഞ വർഷം ഹൈകോടതി റദ്ദാക്കിയിരുന്നു.
