സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം: ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തങ്ങൾ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലവും അവരെ തെരഞ്ഞെടുത്തതിന്റെ സാംഗത്യവും വെളിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.
ഇത്തരം വിവരങ്ങൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹരജിയിലുണ്ടായിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ബി.ജെ.പി നേതാവായ അഭിഭാഷകൻ അശ്വിനികുമാർ ഉപാധ്യായയാണ് ഹരജിക്കാരൻ. ''ഇതൊരു വെറും വ്യായാമത്തിനുവേണ്ടിയുള്ള ഇടമല്ല. തെറ്റിദ്ധാരണജനകമായ ഹരജിയാണിത്. നേരത്തേ കോടതി വിധിപറഞ്ഞ കാര്യം നടപ്പാക്കാനാണ് ഹരജിയിലെ ആവശ്യം. അതിനായി തെരഞ്ഞെടുപ്പ് കമീഷനെയാണ് സമീപിക്കേണ്ടത്'' -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

