ദലിതർെക്കതിരായ അതിക്രമങ്ങൾ വർധിച്ചു; ആൾക്കൂട്ട ആക്രമണങ്ങൾ പരാമർശിക്കാതെ ക്രൈം ബ്യൂറോ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യത്ത് നടന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ കണക്കുകൾ പരാമർശിക്കാതെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) റിപ്പോർട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സ്വാധീനമുള്ള ആളുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, ഖാപ് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, മതവിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങൾ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ പുറത്തുവിട്ട എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടില്ല. മുന്‍ എന്‍.സി.ആര്‍.ബി ഡയറക്ടര്‍ ഇഷ് കുമാറിെൻറ നേതൃത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെപ്പറ്റിയുള്ള കണക്കുകള്‍ ശേഖരിച്ചിരുന്നു. പരിശോധനകള്‍ നടത്തിയ കണക്കുകള്‍ തയാറാക്കിയിരുന്നുവെങ്കിലും റിപ്പോർട്ടിൽ അത് ഉൾപ്പെടുത്തിയിട്ടില്ല.
2017ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് എന്‍.സി.ആര്‍.ബി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദലിതർക്കെതിരായ അതിക്രമങ്ങളിൽ ഹരിയാനയിൽ മാത്രം 25.29 ശതമാനം വർധനവാണുണ്ടായത്. പട്ടികജാതിക്കാർക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ഉത്തർപ്രദേശാണ്. 2017ൽ 11,444 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇക്കാര്യത്തിൽ ബിഹാറാണ് രണ്ടാം സ്ഥാനത്തുള്ളത്.
2016നെ അപേക്ഷിച്ച് 2017ല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 30 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. 2017ല്‍ രാജ്യത്തൊട്ടാകെ 28,653 കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. മധ്യപ്രദേശിലാണ് എറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യദ്രോഹ കുറ്റം ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് അസമിലാണ്. അസമിൽ 19 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തത്. ഛത്തീസ്ഗഡ്, അസം ഒഴികെയുള്ള മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലെവിടെയും രാജ്യദ്രോഹകുറ്റം രജിസ്റ്റര്‍ ചെയ്തിട്ടില്ല. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാവോവാദികള്‍, മതതീവ്രവാദികൾ, ഇടത് ഭീകര സംഘടനകള്‍, വിഘടന സായുധ സംഘടനകൾ തുടങ്ങിയവ നടത്തിയ കൊലപാതകങ്ങളുടെ കണക്കുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
