ദിവസവും 12 ബലാത്സംഗം, സ്ത്രീകൾക്കെതിരെ 162 അതിക്രമം; ഞെട്ടിക്കും യു.പിയിലെ കണക്കുകൾ
text_fieldsലഖ്നോ: യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത് അതിക്രമങ് ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2018ലെ കണക്ക് പ്രകാരം 4322 ബലാത്സംഗക്കേസുകളാണ് യു.പിയിൽ രജിസ്റ്റർ ചെയ്തത്. ഒരു ദിവസം 12 ബലാത്സംഗ കേസുകൾ എന്ന നിരക്കിൽ.
സ്ത്രീകൾക്കെതിരായ 59,445 അതിക്രമ കേസുകളാണ് 2018ൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിസത്തിൽ 162 അതിക്രമങ്ങൾ. 2017നെക്കാൾ ഏഴ് ശതമാനം കൂടുതലാണിത്.
144 പെൺകുട്ടികളാണ് യു.പിയിൽ 2018ൽ പീഡനത്തിനിരയായത്. കുട്ടികൾക്കെതിരെ ദിവസം 55 എന്ന കണക്കിൽ ഒരു വർഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2444 മരണങ്ങളാണ് 2018ൽ ഉണ്ടായത്.
അതേസമയം, കുറ്റകൃത്യങ്ങളിലുണ്ടായ വർധനവ് തങ്ങളുടെ പിടിപ്പുകേട് കാരണമല്ലെന്നും കൂടിയ ജനസംഖ്യ കാരണമാണെന്നുമാണ് പൊലീസിന്‍റെ വാദം. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ബീറ്റ് കോൺസ്റ്റബിൾ സംവിധാനം പുനരുജ്ജീവിപ്പിക്കുമെന്ന് യു.പി ഡി.ജി.പി ഒ.പി. സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
