Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെലിവിഷൻ താരം പ്രേക്ഷ...

ടെലിവിഷൻ താരം പ്രേക്ഷ ​മെഹ്ത ആത്മഹത്യ ​െചയ്​ത നിലയിൽ 

text_fields
bookmark_border
ടെലിവിഷൻ താരം പ്രേക്ഷ ​മെഹ്ത ആത്മഹത്യ ​െചയ്​ത നിലയിൽ 
cancel

ഇന്തോർ: ടെലിവിഷൻ പരിപാടികളിൽ ശ്രദ്ധേയമായ ക്രൈം പട്രോൾ താരം പ്രേക്ഷ മെഹ്​തയെ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. മധ്യപ്രദേശ്​ ഇന്തോറിലെ വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ്​ താരത്തെ കണ്ടെത്തിയത്​. 

ചൊവ്വാഴ്​ച രാവിലെയാണ്​ ​പ്രേക്ഷയുടെ മൃതദേഹം വീട്ടുകാർ കാണുന്നത്​. മുറിയിൽനിന്ന്​ ആത്മഹത്യ കുറിപ്പും കണ്ടെത്തി. എന്നാൽ ആത്മഹത്യയുടെ കാരണം കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. 

നിരവധി ടെലിവിഷൻ പരിപാടികളിലൂടെയാണ്​ പ്രേക്ഷ ​മെഹ്​ത ശ്രദ്ധേയയായത്​. ക്രൈം പട്രോളിന്​ പുറമെ മേരി ദുർഗ, ലാൽ ഇഷ്​ക്​ എന്നീ ടെലിവിഷൻ സീരിയലുകളിലും പ്രേക്ഷ അഭിനയിച്ചിരുന്നു. കോവിഡ്​ ലോക്​ഡൗണി​​െൻറ പശ്ചാത്തലത്തിൽ ജോലിയില്ലാത്തതിനാൽ​ നടി വിഷാദത്തിന്​ അടിമയായിരുന്നുവെന്നാണ്​ വിവരം.  

മുംബൈയിൽ കോവിഡ്​ പടർന്നതോടെയാണ്​ നടി ഇന്തോറിലെ വീട്ടി​െലത്തിയത്​. ‘സ്വപ്​നങ്ങൾ മരിക്കുന്നതാണ്​ ജീവിതത്തിൽ ഏറ്റവും സങ്കടകരം’ എന്നാണ്​ പ്രേക്ഷ അവസാനമായി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideCrime Newsmalayalam newsindia newsTV Actress
News Summary - Crime Patrol actress Preksha Mehta commits suicide -India news
Next Story