13കാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ചുട്ടുകൊല്ലാൻ ശ്രമം; ഒരാൾ പിടിയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ 13കാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈത്തൂൽ ജില്ലയിൽ തിങ്കളാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ സമീപത്തെ ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി നാഗ്പുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണംചെയ്തിട്ടില്ല.
കൃഷിയിടത്തിലെ മോട്ടോർ പമ്പ് ഓഫാക്കാനായി വൈകീട്ട് പോകവെയാണ് ആക്രമണം നടന്നത്. ഒറ്റക്കു പോകുകയായിരുന്ന പെൺകുട്ടിയെ വയലിൽ തള്ളിയിട്ട് പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ കത്തിച്ചുകൊല്ലാനും ശ്രമം നടന്നു. പെൺകുട്ടിെയ കുഴിയിൽ തള്ളിയിട്ട് പുല്ലുകൊണ്ട് മൂടിയാണ് കത്തിക്കാൻ ശ്രമിച്ചത്.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കൃഷിയിടത്തിൽ വന്നപ്പോഴാണ് കുഴിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരാതിപ്രകാരം ഗോഡാദോഗിരി പൊലീസ് കേസെടുത്ത് അന്വേഷിച്ചതിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

