സി.ബി.എസ്.ഇ: പുതുക്കിയ പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും
text_fieldsന്യൂഡൽഹി: മാറ്റിവെച്ച സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക്, പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷകളുടെ തീയതി ഇന്ന് വൈകീട്ട് പ്രഖ്യാപിച്ചേക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷം പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന ഉറപ്പ് കിട്ടിയതായി എൻ.എസ്.യു.െഎ പ്രസിഡൻറ് ഫിറോസ് ഖാൻ അവകാശപ്പെട്ടു.
അതേ സമയം, സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച വിവാദമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ പ്രത്യക്ഷ സമരവുമായി കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയും. സി.ബി.എസ്.ഇ ആസ്ഥാനത്ത് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായാണ് പ്ലക്കാർഡുകളുമായി എൻ.എസ്.യു.ഐ പ്രവർത്തകർ രംഗത്തെത്തിയത്. എന്നാൽ ഡൽഹി പൊലീസ് ഇവരെ തടഞ്ഞു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിെൻറ വീടിന് മുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ ചെയർപേഴ്സന് ലഭിച്ച മെയിലിനെ സംബന്ധിച്ച് ഗൂഗ്ളിനോട് വിശദീകരണം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സി.ബി.എസ്.ഇ അധികൃതരുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടത്തുകയും പുന:പരീക്ഷ നടത്തുന്നതിനുള്ള തീയതിയെ കുറിച്ച് ചർച്ച ചെയ്തതായും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

പരീക്ഷ നടക്കുന്നതിന്‍റെ തലേദിവസം രാത്രി തന്നെ സി.ബി.എസ്.ഇ ചെയർമാൻ അനിത് അഗർവാൾ ചോർച്ചയെ കുറിച്ച് അറിഞ്ഞിരുന്നു. 12 പേജുള്ള ചോദ്യപേപ്പറിന്‍റെ കയ്യെഴുത്ത് കോപ്പി ഇ മെയിലായി ചെയർമാന് ലഭിച്ചിക്കുകയായിരുന്നു. അതിനാൽ തന്നെ പരീക്ഷ റദ്ദാക്കണമെന്നും മെയിലിലൂടെ അജ്ഞാതൻ ആവശ്യപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡസൻ ആളുകളെ പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിലെ വിദ്യ കോച്ചിങ് സെന്‍റർ ഉടമ വിക്കിയെയും 18 വിദ്യാർഥികളടക്കം 24 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യക്കടലാസ് ചോർച്ച ഡൽഹി പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
വാട്സ്ആപ്പിലൂടെ ചോദ്യക്കടലാസിെൻറ ൈകയെഴുത്തുപ്രതി പ്രചരിച്ചതിെൻറ സ്ക്രീൻഷോട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കോച്ചിങ് സെന്‍ററിനു പുറമേ ഡൽഹി രജീന്ദർ നഗറിലെ രണ്ട് സ്കൂളുകൾക്കും ചോർച്ചയിൽ പങ്കുള്ളതായി അന്വേഷണ സംഘത്തിന് ഫാക്സ് സന്ദേശം ലഭിച്ചിട്ടുണ്ട്. സന്ദേശത്തിെൻറ ഉറവിടം വ്യക്തമല്ല.
#CBSEPaperLeak: Students protest outside CBSE office in #Delhi, say, 'Students are suffering due to CBSE's mistakes.' pic.twitter.com/TuNRp2dWig
— ANI (@ANI) March 30, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
