Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സ്​ത്രീകളെ...

യു.പിയിൽ സ്​ത്രീകളെ ആക്രമിക്കുന്നവരുടെ പേരും ചിത്രവും റോഡരികി​ൽ പ്രദർശിപ്പിക്കും

text_fields
bookmark_border
യു.പിയിൽ സ്​ത്രീകളെ ആക്രമിക്കുന്നവരുടെ പേരും ചിത്രവും റോഡരികി​ൽ പ്രദർശിപ്പിക്കും
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന്​ പുതിയ നടപടിയുമായി യോഗി ആദിത്യനാഥ്​ സർക്കാർ. സ്​ത്രീകൾക്കെതിരെ അധിക്ഷേപം നടത്തുന്നവരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന നടപടിയാണ്​ സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്​. ഓപ്പറേഷൻ ദുരാചാരി എന്നതാണ്​ പദ്ധതിയുടെ പേര്​.

സ്​ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമം, ലൈംഗിക അധിക്ഷേപം, അപമാനിക്കൽ, ശാരീരിക-മാനസിക പീഡനം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇതിൽ ഉൾപ്പെടും. കുറ്റകൃത്യങ്ങളിൽ പ്രതികളാവുന്നവരുടെ ചിത്രവും പേരും മേൽവിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ പോസ്​റ്ററാക്കി പൊതുസ്ഥലങ്ങളിലും റോഡിലും പ്രദർശിപ്പിക്കും. ഓപ്പറേഷൻ ദുരാചാരി പ്രകാരം സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ വനിത പൊലീസ്​ ഉദ്യോഗസ്ഥരാകും കൈകാര്യം ചെയ്യുക. കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യങ്ങളിൽ അതാത്​ സ്ഥലങ്ങളിലെ സർക്കിൾ ഓഫീസർ മുതൽ താഴെക്കുള്ള ഉദ്യോഗസ്ഥർ വരെ സംഭവം അറിയുകയും കൃത്യത വര​ുത്തകയും ചെയ്യണം.

ഉത്തർപ്രദേശിൽ അടുത്തിടെ സ്​ത്രീകൾക്കെതിരെ നിരവധി അതിക്രമ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും തുടർച്ചയാകുന്നതിനെതിരെ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. വ്യാഴാഴ്​ച കാൺപൂരിൽ 21കാരിയായ ദലിത്​ പെൺകുട്ടി ബലാത്സംഗത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsShame postersUttar PradeshYogi Adityanath
Next Story