ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ജന്മദിനാഘോഷം ഉപേക്ഷിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. നാളെ നടക്കുന്ന ജന്മദിനാഘോഷത്തിൽ നിന്ന് സോണിയ വിട്ടുനിൽക്കുമെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉത്തർ പ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗം ചെയ്തവർ തന്നെ ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തെലുങ്കാനയിലെ ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായ 25കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. കൂടാതെ, സ്ത്രീകളെ പീഡിപ്പിക്കുന്ന നിരവധി വാർത്തകളും പുറത്തു വരുന്നുണ്ട്.