Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​...

രാജ്യത്ത്​ ദലിതുകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടി; എസ്​.ടി വിഭാഗങ്ങൾക്ക്​ നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 26 ശതമാനം വർധന

text_fields
bookmark_border
Crime
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ ഒരു വർഷത്തിനിടെ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക്​ നേരെയുള്ള കുറ്റകൃത്യ കേസുകൾ വൻതോതിൽ കൂടിയതായി​ റിപ്പോർട്ട്​. മുൻ വർഷത്തെ അപേക്ഷിച്ച്​ എസ്​.സി വിഭാഗങ്ങൾക്ക്​ നേരെ നടക്കുന്ന കുറ്റകൃത്യ കേസുകൾ ഏഴുശതമാനവും എസ്​.ടി വിഭാഗങ്ങൾക്ക്​ നേരെ നടക്കുന്ന കേസുകൾ 26 ശതമാനവും വർധിച്ചതായി നാഷനൽ ക്രൈം റെക്കോർഡ്​ ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

2018ൽ എസ്​.സി വിഭാഗങ്ങൾക്കെതിരെയുണ്ടായ കുറ്റകൃത്യങ്ങളിൽ രജിസ്​റ്റർ ചെയ്​തത്​ 42,793 കേസുകളായിരുന്നു. 2019ൽ ഇത്​ 7.3 ശതമാനം വർധിച്ച്​ 45,935 ആയി. 2019ൽ ഉത്തർപ്രദേശിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 2019ൽ യു.പിയിൽ മാത്രം 11,829 കേസുകൾ രജിസ്​റ്റർ ചെയ്​തു. രാജസ്​ഥാനിൽ 6,794, ബിഹാറിൽ 6544 കേസുകളും രജിസ്​റ്റർ​ ചെയ്​തു.

എസ്​.സി വിഭാഗത്തിലെ സ്​ത്രീകൾക്ക്​ നേരെ നടക്കുന്ന ബലാത്സംഗ കേസുകൾ ഏറ്റവും കൂടുതൽ റ​ിപ്പോർട്ട്​ ചെയ്​തത്​ രാജസ്​ഥാനിലാണ്​. 554 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. ഉത്തർ​പ്രദേശിൽ 537ഉം മധ്യപ്രദേശിൽ 510 ഉം കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

എസ്​.ടി വിഭാഗങ്ങൾക്ക്​ നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കഴിഞ്ഞവർഷം മാത്രം 8,257 കേസുകൾ രജിസ്​റ്റർ ചെയ്​തു. 2018ൽ ഇത്​ 6,258 ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ കേസുകൾ 26.5 ശതമാനമാണ്​ വർധിച്ചത്​. എസ്​.ടി വിഭാഗങ്ങൾക്ക്​ നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്​. 1922 കേസുകൾ ഇവിടെ രജിസ്​റ്റർ ചെയ്​തു. രാജസ്​ഥാൻ 1,797, ഒഡീഷ 576 എന്നിങ്ങനെയാണ്​ കേസുകളുടെ എണ്ണം.

ആദിവാസി വിഭാഗത്തിൽപ്പെട്ട സ്​ത്രീകൾക്ക്​ നേരെ നടക്കുന്ന ബലാത്സംഗ കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മധ്യപ്രദേശിലാണ്​. 358 കേസുകൾ രജിസ്​റ്റർ ചെയ്​തു. ഛത്തീസ്​ഗഡിൽ 180ഉം മഹാരാഷ്​ട്രയിൽ 114ഉം കേസുകൾ രജിസ്റ്റർ ചെയ്​തു.

രാജ്യത്ത്​ രജിസ്​റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വൻ വർധനയുണ്ടായിട്ടുണ്ട്​. 2019ൽ 51,56,172 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​. 2018ൽ 50,74,635 കേസുകളാണ്​ ആകെ രജിസ്​റ്റർ ചെയ്​തത്​. കുറ്റകൃത്യ കേസുകളിൽ 1.6 ശതമാനം വർധനയുണ്ടായതായും എൻ.സി.ആർ.ബി വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDalitDalitlivesmatterNCRB
News Summary - Crime against Scheduled Castes, Scheduled Tribes rise NCRB
Next Story