ക്രിക്കറ്റ് താരം കേദാർ ജാദവ് ബി.ജെ.പിയിൽ ചേർന്നു
text_fieldsമുംബൈ: മുൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെയുടെ സാന്നിധ്യത്തിൽ മുംബൈയിൽ നടന്ന ചടങ്ങിൽ കേദാർ ജാദവ് അംഗത്വം സ്വീകരിച്ചു.
ഇന്ത്യൻ ടീമിലെ മധ്യനിര ബാറ്ററും ഓഫ് സ്പിന്നറുമായിരുന്ന 39കാരനായ താരം 2024 ജൂണിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 73 ഏകദിന മത്സരങ്ങൾ കളിച്ച ജാദവ് 42.09 ശരാശരിയിൽ 1389 റൺസ് നേടിയിട്ടുണ്ട്. 27 വിക്കറ്റുകളും സ്വന്തമാക്കി. 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 46.01 ശരാശരിയിൽ 5154 റൺസ് നേടിയിട്ടുണ്ട്.
2017ൽ പൂനെയിൽ ഇംഗ്ലണ്ടിനെതിരെ 76 പന്തിൽ 120 റൺസ് നേടിയതും വിരാട് കോഹ്‌ലിയുമായി 200 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയതും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. ഐ.പി.എല്ലിൽ, സി.എസ്.കെ, ആർ.സി.ബി, ഡൽഹി കാപിറ്റൽസ്, സൺറൈസേഴ്സ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

