Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ തോൽവിയിൽ...

ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
Dead body
cancel
camera_alt

Representational Image

കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം. വസ്ത്ര സ്ഥാപനത്തിൽ ജീവനക്കാരനായ രാഹുൽ ലോഹറാണ് (23) കടുംകൈ ചെയ്തത്.

ഫൈനൽ മത്സരം കാണാൻ ഇയാൾ ഞായറാഴ്ച അവധി എടുത്തിരുന്നു. എന്നാൽ, ഇന്ത്യ തോറ്റതിന് പിന്നാലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സഹോദരീ ഭർത്താവ് ഉത്തം സുർ പറഞ്ഞു. മറ്റൊരു പ്രശ്നവും രാഹുലിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപിച്ച ആസ്ട്രേലിയ ആറാം തവണയാണ് ഏകദിന ലോകകപ്പിൽ കിരീടം ചൂടിയത്.

Show Full Article
TAGS:obituaryCricket World Cup 2023
News Summary - Cricket World Cup 2023: Man commits suicide as India lose World Cup
Next Story