Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വരുൺസിങ്ങിനെ ബംഗളൂരുവിലേക്ക് മാറ്റി; ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് റിപ്പോർട്ട്
text_fieldsbookmark_border
ചെന്നൈ: കുന്നൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് കമാൻഡൻറ് വരുൺസിങ്ങിനെ മെച്ചപ്പെട്ട ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ബംഗളൂരു എയർഫോഴ്സിെൻറ കമാൻഡ് ഹോസ്പിറ്റലിലാണ് വരുൺസിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചക്കുശേഷം എയർ ആംബുലൻസ് മാർഗമാണ് കൊണ്ടുപോയത്. വരുൺസിങ് മാത്രമാണ് 80 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ടത്. വെല്ലിങ്ടൺ സൈനികാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വരുൺസിങ്ങിെൻറ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ സ്വീകരിക്കുന്നതിന് വരുൺസിങ് നേരത്തേ തന്നെ സൂലൂരിലെത്തിയിരുന്നു. തുടർന്ന് കുന്നൂർ വെല്ലിങ്ടണിലേക്കുള്ള യാത്രയിൽ സംഘത്തോടൊപ്പം ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

