Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയുടെ ഫോണിലേക്ക്...

യുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ; ക്രെയിൻ ഓപ്പറേറ്റർ അറസ്റ്റിൽ

text_fields
bookmark_border
sharavanan 241021
cancel
camera_altപ്രതി ശരവണൻ

ഗൂഡല്ലൂർ: യുവതിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച ക്രെയിൻ ഓപ്പറേറ്റർ അറസ്റ്റിൽ. തിരുവണ്ണാമലയിലെ ശരവണനെ (38)യാണ് ഊട്ടി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.

കൂനൂർ സ്വദേശിയായ വീട്ടമ്മയുടെ ഫോണിലേക്കാണ് ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചത്. പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം ശരവണനെ കണ്ടെത്തുകയായിരുന്നു.

സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നവരെ ഊട്ടി സൈബർ ക്രൈം നിരീക്ഷിച്ചു വരുന്നതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സംഭവമുണ്ടായാൽ എത്രയും വേഗം സൈബർ ക്രൈമിൽ പരാതിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against womencyber crime
News Summary - crane operator arrested for sending nude videos to a women
Next Story