ഡൽഹി ജുമാ മസ്ജിദ് അപകട ഭീഷണിയിൽ; മകുടത്തിന് വിള്ളൽ
text_fieldsന്യൂഡൽഹി: 361 വർഷം പഴക്കമുള്ള ഡൽഹിയിലെ പ്രശസ്തമായ ജുമാ മസ്ജിദിെൻറ മകുടത്തിന് വിള്ളൽ. മകുടത്തിെൻറ അകത്തും പുറത്തും കാര്യമായ കേടുപാടുകൾ പറ്റിയതിനാൽ, വേഗത്തിലുള്ള അറ്റകുറ്റപ്പണികൾക്കായി ഇമാം അഹ്മദ് ബുഖാരി കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ആർകിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യക്കും (എ.എസ്.െഎ) പള്ളിയുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീൽ നൽകി.

ഷാജഹാനാബാദിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ മകുടം വെള്ളം ചോർന്നൊലിച്ച് ദ്രവിച്ചിരിക്കുകയാണ്. മകുടത്തിെൻറ സിമൻറിളകി തകർന്ന് വീഴാൻ പോകുന്ന അവസ്ഥയിലാണ് ചരിത്രപ്രധാനമായ മസ്ജിദ്. മുഗൾ രാജാവായ ഷാജഹാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിെലാന്നായ ഡൽഹി ജുമാ മസ്ജിദ് നിർമ്മിച്ചത്. ഡൽഹിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രം കൂടിയാണ് ഇവിടം.
യഥാ സമയത്തുള്ള അറ്റകുറ്റപണിയുടെ അഭാവമാണ് തകർച്ചക്ക് കാരണമെന്നും പ്രധാന പ്രാർത്ഥനാ സ്ഥലത്തിെൻറയും മൂന്ന് മകുടങ്ങളുടെയും കേടുപാടുകൾ എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കിൽ അത് തകർന്ന് വീഴുെമന്നും ഇമാം പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.

എന്നാൽ പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല. പള്ളിയുടെ മറ്റ് അറ്റകുറ്റപണികൾക്കുള്ള എസ്റ്റിമേഷൻ ആയെങ്കിലും മകുടങ്ങൾക്ക് സംഭവിച്ച കേടുപാടുകളെ കുറിച്ച് അറിയില്ലെന്ന് എ.എസ്.െഎയുടെ വക്താവ് ഡി.എം ദിംരി പറഞ്ഞു.
ജുമാ മസ്ജിദിെൻറ അറ്റകുറ്റ പണിയും മറ്റും എ.എസ്.െഎ യുടെ പരിതിയിൽ വരുന്നതല്ല, ജുമാ മസ്ജിദിെൻറ സുരക്ഷ തങ്ങളുടെ കീഴിലല്ലെന്നും ദിംരി കൂട്ടിച്ചേർത്തു.

അതേ സമയം ഡൽഹി വഖ്ഫ് ബോർഡിനാണ് ജുമാ മസ്ജിദിെൻറ ഉത്തരവാദിത്തമെന്നും തങ്ങളുടെ കൈയിൽ ഇതിെൻറ അറ്റകുറ്റപണികൾക്കുള്ള ഫണ്ടില്ലെന്നും മറ്റൊരു ഉേദ്യാഗസ്ഥൻ പറഞ്ഞു.
എന്നാൽ പത്ത് വർഷം മുമ്പ് പള്ളി പുതുക്കി പണിതത് എ.എസ്.െഎ ആണെന്നാണ് ഇമം ബുഖാരി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
