Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടേപ്പ്​ ഒട്ടിച്ച...

ടേപ്പ്​ ഒട്ടിച്ച വിൻഡോ ഗ്ലാസുമായി സർവീസ്​​​; മാപ്പുചോദിച്ച്​ സ്​പൈസ്​ ജെറ്റ്​

text_fields
bookmark_border
ടേപ്പ്​ ഒട്ടിച്ച വിൻഡോ ഗ്ലാസുമായി സർവീസ്​​​; മാപ്പുചോദിച്ച്​ സ്​പൈസ്​ ജെറ്റ്​
cancel

ബംഗളൂരു: പൊട്ടിയ വിൻഡോയിൽ ടേപ്പ്​ ഒട്ടിച്ച്​ സർവീസ്​ നടത്തിയതിന്​ ക്ഷമചോദിച്ച്​ സ്​പൈസ്​ ജെറ്റ്. ചൊവ്വാ ഴ്​ച മുംബൈയിൽ നിന്നും ഡൽഹിയിലേക്ക്​ സർവീസ്​ നടത്തിയ സ്​പൈസ്​ ജെറ്റ്​ എസ്​.ജി 8152 വിമാനത്തിലെ ഗ്ലാസാണ്​ പൊട്ടി യിരുന്നത്​. ഇത്​ ടേപ്പ്​ വെച്ച്​ ഒട്ടിച്ച നിലയിലായിരുന്നു.

പൊട്ടിയ വിൻഡോ ഗ്ലാസി​​​​െൻറ ചിത്രം ഹരിഹരൻ ശങ്കരൻ എന്ന യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ചതോടെ യാത്രാസുരക്ഷ സംബന്ധിച്ച്​ ചർച്ച ഉയരുകയായിരുന്നു. തുടർന്ന്​ കമ്പനി ക്ഷമാപണവുമായി രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്​ച ചെയ്യില്ലെന്നും സംഭവിച്ച തെറ്റിൽ ഉടൻ നടപടിയുണ്ടാകുമെന്നും എയർലൈൻ പ്രസ്​താവനയിലൂടെ അറിയിച്ചു.

എന്നാൽ എയർലൈനി​​​​െൻറ വീഴ്​ച ഗുരുതരമാണെന്നാണ്​ ആരോപണം. വിൻഡോ ഗ്ലാസ്​ പൊട്ടിയത്​ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതുകൊണ്ടാണ്​ ടേപ്പ്​ ഒട്ടിച്ചിട്ടുണ്ടാവുകയെന്നും അറ്റകുറ്റപ്പണി നടത്താതെ സർവീസ്​ നടത്തിയത്​ യാത്രക്കാരുടെ സുരക്ഷയിൽ കാണിച്ച അലംഭാവമാണെന്നും യാത്രക്കാർ പ്രതികരിച്ചു.

യാത്രാമധ്യേ ഗ്ലാസ്​ പൂർണമായും പൊട്ടിയിരുന്നുവെങ്കിൽ വിമാനത്തിനുള്ളിൽ മർദ്ദം ഏറി വൻദുരന്തം സംഭവിക്കുമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlineindia newsPassengerSpicejet flightWindow glass
News Summary - Cracked window on Spicejet flight shocks passenger, airline apologises - India news
Next Story