Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Crack Their Heads Haryana Official Caught Coaching Cops About Farmers
cancel
Homechevron_rightNewschevron_rightIndiachevron_right'അവരുടെ തല...

'അവരുടെ തല അടിച്ചുപൊട്ടിക്കണം'; കർണാൽ അതിക്രമത്തിന്​ മുമ്പ്​ പൊലീസിന്​ നിർദേശം നൽകുന്ന ഉദ്യോഗസ്​ഥന്‍റെ വിഡിയോ പുറത്ത്​

text_fields
bookmark_border

ഛണ്ഡീഗഡ്​: ഹരിയാനയിലെ കർനാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെത​ിരെ പ്രതിഷേധിക്കുന്ന കർഷകരുടെ തല അടിച്ച്​ പൊട്ടിക്കാൻ പൊലീസുകാർക്ക്​ നിർദേശം നൽകുന്ന മുതിർന്ന​ ഉദ്യോഗസ്​ഥന്‍റെ വിഡിയോ പുറത്ത്​. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൻതോതിൽ പ്രചരിച്ച​തോടെ പ്രതിഷേധം ശക്തമായി.

കർഷകർക്ക്​ ​േ​നരെ പൊലീസ്​ നടത്തിയ ലാത്തിചാർജിൽ 10ൽ അധികം കർഷകർക്ക്​ ഗുരുതരമായി പരിക്കേറ്റിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിളിച്ചുചേർത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കർഷകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിക്ക്​ പുറമെ ബി.ജെ.പി അധ്യക്ഷൻ ഓം പ്രകാശ്​ ധൻകറും മുതിർന്ന ബി.ജെ.പി ​േനതാക്കളും പ്രദേശത്തുണ്ടായിരുന്നു.

പ്രചരിക്കുന്ന വിഡിയോയിൽ കർനാൽ സബ്​ ഡിവിഷനൽ മജിസ്​​േട്രറ്റ്​ ആയുഷ്​ സിൻഹയെയും ഒരു കൂട്ടം പൊലീസുകാരെയും കാണാം. അതിൽ ആയുഷ്​ പ്രതിഷേധിക്കുന്ന ഒരു കർഷകൻ പോലും ബാരിക്കേഡുകൾ തകർത്ത്​ മുന്നോട്ടുപോകരുതെന്നാണ്​ പൊലീസിന്​ നൽകുന്ന നിർദേശം.

'ഇത്​ വളരെ ലളിതമാണ്​, അവൻ ആരായാലും എവിടെനിന്നായാലും ഒരാളെ പോലും അവിടെ പ്രവേശിക്കാൻ അനുവദിക്കരു​ത്​. എന്തു വിലകൊടുത്തും അവർ ഈ വര മറികടക്കാതെ നോക്കണം. നിങ്ങളുടെ ലാത്തി കൈയിലെടുത്ത്​ ശക്തിയായി അടിക്കണം. വളരെ വ്യക്തമായി വീണ്ടും പറയ​േട്ട, അതിന്​ യാതൊരു നിർദേശത്തിന്‍റെയും ആവശ്യം ഇനിയില്ല. ഇവിടെ ഒരു പ്രതിഷേധക്കാരനെ കണ്ടാൽ അവന്‍റെ തല പൊട്ടുന്നത്​ എനിക്ക്​ കാണണം. അവരുടെ തല അടിച്ച്​ പൊട്ടിക്കണം' -ആയുഷ്​ വിഡിയോയിൽ പൊലീസിന്​ നിർദേശം നൽകുന്നത്​ കേൾക്കാം.

എന്തെങ്കിലും സംശയമു​േണ്ടാ എന്നു ചോദിക്കു​േമ്പാൾ ഇല്ല എന്ന്​ പൊലീസ്​ മറുപടി നൽകുന്നതും കാണാം. ബി.ജെ.പി നേതാവ്​ വരുൺ ഗാന്ധി ഉൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തി ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു.

കർഷകർക്ക്​ നേരെയുണ്ടായ ആക്രമണത്തിൽ നിരവധ​ിപേർ പ്രതിഷേധവുമായി എത്തിയിരുന്നു. വിഡിയോക്കെതിരെയും പ്രതിഷേധം വ്യാപകമാകുന്നുണ്ട്​.

വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. കർഷകരോട് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും ദേശീയപാതകൾ ഉപരോധിക്കാനും ബി.കെ.യു നേതാവ് ഗുർനാം സിങ് ചാധുനി ആഹ്വാനം ചെയ്​തിരുന്നു. നിരവധി സ്​ഥലങ്ങളിൽനിന്ന്​ കർഷകർ സംഭവം അറിഞ്ഞതോടെ പ്രതിഷേധ സ്​ഥലത്തേക്ക്​ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnal Lathi charge
News Summary - Crack Their Heads Haryana Official Caught Coaching Cops About Farmers
Next Story