ന്യൂഡൽഹി: തെരഞ്ഞെടുപ്പുബോണ്ട് ഇറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സി.പി.എം സുപ്രീംകോടതിയിൽ. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹരജിയിൽ കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
ബോണ്ട് രാഷ്ട്രീയ അഴിമതിക്കിടയാക്കുമെന്നും ബില്ലിനെക്കുറിച്ച് രാജ്യസഭയിലുയർന്ന നിർദേശങ്ങൾ ലോക്സഭയിലെ ഭൂരിപക്ഷമുപയോഗിച്ച്് സർക്കാർ അട്ടിമറിക്കുകയായിരുെന്നന്നും ഹരജിയിൽ പറയുന്നു. പാർട്ടികൾ തെരഞ്ഞെടുപ്പുഫണ്ട് േബാണ്ടുകൾ വഴി ശേഖരിക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
ഇതിനെ പ്രതിപക്ഷവും തെരഞ്ഞെടുപ്പുകമീഷനും എതിർത്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന െബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.