രാജസ്ഥാനിൽ ബി.ജെ.പി സിറ്റിങ് സീറ്റുകളിൽ സി.പി.എമ്മിന് വിജയം
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ കർഷകസമരങ്ങളിലൂടെ ജനപിന്തുണ സമാഹരിച്ച സി.പി.എമ്മിന് രണ്ട് സീറ്റുകളിൽ വിജയം. ഭദ്ര മണ്ഡലത്തിൽ ബൽവാൻ പൂനിയ, ശ്രീദുംഗര്ഗഡ് മണ്ഡലത്തിൽ ഗി ര്ധാരി ലാല്‍ മാഹിയ എന്നിവരാണ് ജയിച്ചത്. ബി.ജെ.പി കഴിഞ്ഞ തവണ ജയിച്ച സീറ്റുകളാണ് ഉ യർന്ന ഭൂരിപക്ഷത്തിൽ സി.പി.എം പിടിച്ചെടുത്തത്. അതേസമയം, രാജസ്ഥാനിൽ ബി.ജെ.പിയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറി അംറാ റാം, മറ്റൊരു പ്രമുഖ നേതാവ് പെമാറം എന്നിവർ തോറ്റു.
2008ൽ മൂന്നു സീറ്റ് കിട്ടിയ സി.പി.എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഭദ്ര, ശ്രീദുംഗാഗഢ് എന്നിവ കൂടാതെ ദോദ്, ദത്താറാംഗഢ്, അനൂപ്നഗർ, റായ്സിംഗ് നഗർ, ഫത്തേപ്പൂർ എന്നിവിടങ്ങളിൽ സി.പി.എം ഉറച്ച വിജയം പ്രതീക്ഷിച്ചിരുന്നു. ദത്താറാംഗഢ്, ദോദ്, അനൂപ്നഗർ മണ്ഡലങ്ങളിൽ 2008ൽ പാർട്ടി വിജയിച്ചതാണ്. ദത്താറാംഗഢിലാണ് അംറാ റാം മത്സരിച്ചത്. ധോദിൽ കിസാൻ സഭ നേതാവ് പെമറാം ആയിരുന്നു സ്ഥാനാർഥി. 2008ൽ പെമറാം തോൽപിച്ച കോൺഗ്രസിെൻറ പരസ്റാം മൊറിദിയയാണ് ഇത്തവണ ദോദിൽ വിജയിച്ചത്.
സി.പിഎം അടക്കം ഏഴു പാര്‍ട്ടികൾ ചേര്‍ന്ന് രൂപവത്കരിച്ച രാജസ്ഥാന് ലോക്താന്ത്രിക് മോര്‍ച്ച മുന്നണി ബഹുഭൂരിപക്ഷം സീറ്റുകളിലും മത്സരിച്ചു. ഇതിൽ 28 സീറ്റുകളിലാണ് സി.പി.എം ജനവിധി തേടിയത്. സി.പി.എം, സി.പി.െഎ, സി.പി.െഎ (എം.എൽ), സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍(സെക്കുലര്‍), എം.സി.പി.ഐ യുനൈറ്റഡ് എന്നീ പാർട്ടികളാണ് മുന്നണിയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
